പൂ​വാ​റ​ൻ​തോ​ട്ടി​ലും ഊ​ർ​ജി​ത തെ​ര​ച്ചി​ൽ
Tuesday, March 26, 2019 1:11 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പൂ​വാ​റ​ൻ തോ​ട്ടി​ൽ മാ​വോ​യി​സ്റ്റു​ക​ളെ ക​ണ്ട​താ​യി കോ​ള​നി നി​വാ​സി​ക​ൾ. ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്‍റെ​യും പോ​ലീ​സി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ ചെ​ന്പോ​ത്തി വ​ന​മേ​ഖ​ല​യി​ലും പ​ന്തീ​രാ​യി​രം വ​ന​മേ​ഖ​ല​യി​ലും മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.
ശ​നി​യാ​ഴ്ച പൂ​വാ​റ​ൻ തോ​ട്ടി​ലെ ഒ​രു പ​റ​ന്പി​ൽ ആ​യു​ധ​ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റു​ക​ളെ ക​ണ്ട​താ​യാ​ണ് കോ​ള​നി നി​വാ​സി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​തേ തു​ട​ർ​ന്ന് നി​ല​ന്പൂ​രി​ൽ നി​ന്ന് ത​ണ്ട​ർ​ബോ​ൾ​ട്ടും പോ​ലീ​സും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലാ​യി ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം തോ​ട്ട​പ്പ​ള്ളി മേ​ഖ​ല​യി​ലെ​ത്തി. ഇ​ന്ന​ലെ​യും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
മാ​വോ​യി​സ്റ്റ് സം​ഘം ഈ ​വ​ന​മേ​ഖ​ല​യി​ൽ ത​ന്നെ ഉ​ണ്ടെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ത​ണ്ട​ർ​ബോ​ൾ​ട്ട് പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ആ​യു​ധ​ധാ​രി​ക​ളാ​യ മൂ​ന്നു​പേ​ർ നാ​യാ​ടം​പൊ​യി​ൽ മു​തു​വാ​ൻ കോ​ള​നി​യി​ലെ​ത്തി അ​രി​യും സാ​ധ​ന​ങ്ങ​ളും മ​റ്റും ശേ​ഖ​രി​ച്ച് മ​ട​ങ്ങി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ചെ​ന്പോ​ത്തി വ​ന​മേ​ഖ​ല​യി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു കൂ​ടി അ​ടു​ത്ത​തോ​ടെ മാ​വോ സാ​ന്നി​ധ്യം പോ​ലീ​സി​ന് ഏ​റെ ത​ല​വേ​ദ​ന​യാ​കും. വ​യ​നാ​ട്ടി​ൽ മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​വയ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മാ​വോ​യി​സ്റ്റു​ക​ൾ തി​രി​ച്ച​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് പോ​ലീ​സ്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളാ​യ വാ​ളം​തോ​ട്, നാ​യാ​ടം​പൊ​യി​ൽ, തോ​ട്ട​പ്പ​ള്ളി, താ​ഴേ ക​ക്കാ​ട്, അ​ക​ന്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി എ​ഴു​പ​തോ​ളം സ്വ​കാ​ര്യ​റി​സോ​ട്ടു​ക​ൾ ഉ​ണ്ട്.
ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും അ​ന​ധി​കൃ​ത​വു​മാ​ണ്. റി​സോ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാ​വോ​യി​സ്റ്റു​ക​ൾ തി​രി​ച്ച​ടി ന​ൽ​കു​മോ എ​ന്ന ആ​ശ​ങ്ക​യും പോ​ലീ​സി​നു​ണ്ട്. ഇ​തേ തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞി​ട്ടു​ണ്ട്.