കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത ഭ​വ​ന നി​ർ​മാണ പ​ദ്ധ​തിക്ക് തുടക്കമായി
Tuesday, March 26, 2019 1:11 AM IST
ക​ൽ​പ്പ​റ്റ: സേവനരംഗത്ത് 25 വ​ർ​ഷം പി​ന്നി​ട്ട കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​തയിൽ 'റൂ​ഫ് 'എ​ന്ന ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.
സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ൾ മൂ​ലം നിർമാണം നിലച്ച ഏ​ഴു വീ​ടു​ക​ളാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, കെ​സി​വൈ​എം മു​ൻ​കാ​ല നേ​താ​ക്ക​ൾ, യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​രാ​ണ് സാ​ന്പ​ത്തി​ക സ​ഹാ​യ​ം ന​ൽ​കു​ന്ന​ത്. പ്ര​ള​യം ത​ക​ർ​ത്ത വ​ലി​യ​കൊ​ല്ലി, കാ​വും​മ​ന്ദം, വൈ​ത്തി​രി, തൃ​ക്കൈ​പ്പ​റ്റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളാ​ണി​വ. കാ​വും​മ​ന്ദം ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ചടങ്ങിൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ബി​ൻ മു​ട്ട​പ്പ​ള്ളി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
2019 വ​ർ​ഷ​ത്തി​ലെ പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ ഫാ. ​ജി​ന്‍റോ ത​ട്ടു​പ​റ​ന്പി​ൽ പ്ര​കാ​ശ​നം ചെ​യ്തു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​റോ​ബി​ൻ പ​ടി​ഞ്ഞാ​റ​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​രി​യോ​ട് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ഭി​ന​ന്ദ്, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ഷി​ൻ മു​ണ്ട​യ്ക്കാ​ത​ട​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രാ​ലി​യ അ​ന്ന അ​ല​ക്സ്, സെ​ക്ര​ട്ട​റി​മാ​രാ​യ ചി​പ്പി ക​ള​ന്പാ​ട്ട്, റ്റോ​ന്പി കൂ​ട്ടു​ങ്ക​ൽ, ട്ര​ഷ​റ​ർ ജി​യോ മ​ച്ചു​കു​ഴി, കോ ​ഓ​ർ​ഡി​നേ​റ്റ​ർ റ്റി​ബി​ൻ പാ​റ​ക്ക​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​മ​ൽ കൈ​പ്പെ​ട്ടി, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ സ്മി​ത എ​സ്എ​ബി​എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റോ​സ്മേ​രി തേ​റു​കാ​ട്ടി​ൽ, അ​ലീ​ന ജോ​യി, ജി​ജോ പൊ​ടി​മ​റ്റം, ആ​ൽ​ഫി​ൻ അ​ന്പാ​റ​യി​ൽ, അ​ലീ​ന, ജെ​റ്റി​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.