തൊ​ഴി​ൽ​ര​ഹി​ത വേ​ത​ന വിതരണം
Tuesday, March 26, 2019 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് തൊ​ഴി​ൽര​ഹി​ത വേ​ത​നം കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 4/2018 മു​ത​ൽ 11/2018 വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലെ തൊ​ഴി​ൽര​ഹി​ത ​വേ​ത​നം 28, 29 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ വി​ത​ര​ണം ചെ​യ്യും. ഗു​ണ​ഭോ​ക്താ​ക്ക​ൾ എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്, തൊ​ഴി​ൽര​ഹി​ത വേ​ത​ന കാ​ർ​ഡ്, റേ​ഷ​ൻ​ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, മ​റ്റ് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

പ്ര​ഫ. ഐ.​ജി. മേ​നോ​ന്‍ അ​നു​സ്മ​ര​ണം

കാ​ഞ്ഞ​ങ്ങാ​ട്: നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജിലെ ആ​ദ്യ​കാ​ല പ്രി​ന്‍​സി​പ്പ​ലും കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​മാ​യി​രു​ന്ന പ്ര​ഫ. ഐ.​ജി. മേ​നോ​ന്‍റെ പ​തി​മൂ​ന്നാ​മ​ത് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നെ​ഹ്‌​റു കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ 29 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു പ്ര​ഫ. ഇ. ​ആ​ലി​ക്കു​ട്ടി നി​ര്‍​വ​ഹി​ക്കും.