പ​രാ​ജ​യ​ഭീ​തി​യി​ൽ കെ. സുധാകരന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ന്നു: സ​തീ​ശ​ൻ പാ​ച്ചേ​നി
Tuesday, March 26, 2019 1:28 AM IST
ക​ണ്ണൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​ഭീ​തി​യി​ൽ മ​ന​സ​മാ​ധാ​നം ന​ഷ്ട​പ്പെ​ട്ട് തു​ട​ങ്ങി​യ സി​പി​എം മ​ണ്ഡ​ല​ത്തി​ൽ വ്യാ​പ​ക​മാ​യി കെ.​സു​ധാ​ക​ര​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് രാ​ഷ്ട്രീ​യം പ​റ​യാ​ൻ ഒ​ന്നു​മി​ല്ലാ​തെ സി​പി​എം ഇ​രു​ട്ടി​ൽ ത​പ്പു​മ്പോ​ൾ എ​തി​ർ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യു​ടെ ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും ന​ശി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത ത​രം​താ​ണ​താ​ണ്. പ​രാ​ജ​യ​ഭീ​തി​യി​ൽ സി​പി​എം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.