ADVERTISEMENT
ADVERTISEMENT
1
Thursday
May 2025
12:10 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
LOCAL NEWS
Select District
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്
കാസര്ഗോഡ്
കോട്ടയം
1547012
അയ്യപ്പൻകോവിൽ തടയണയ്ക്ക് ജീവൻ വയ്ക്കുന്നു
ഉപ്പുതറ: അയ്യപ്പൻകോവിൽ തോണിത്തടി തടയണ നിർമാണത്തിന് ജീവൻ വയ്ക്കുന്നു. ആലടി കുരിശുമല കുടിവെള്ള പദ്ധതിയുടെ ഭാഗമായ തടയണ നിർമാണത്തിനുള്ള തടസം നീങ്ങിയതായി വാഴൂർ സോമൻ എംഎൽഎ അറിയിച്ചു . മന്ത്രിതല ചർച്ചയിലാണ് തടസം നീക്കാനായത്. ആലടി കുരിശുമല കുടിവെള്ള പദ്ധതിക്ക് ഇതുവരെ 100 കോടി രൂപയാണ് ചെലവിട്ടത്.
പദ്ധതിക്കാവശ്യമായ ചെക്ക് ഡാമിന്റെ നിർമാണത്തിന് ഡാം സേഫ്റ്റി വിഭാഗം തടസം ഉന്നയിച്ചിരുന്നു. കട്ടപ്പന നഗരസഭ യിലും കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഇരട്ടയാർ പഞ്ചായത്തുകളിലും ശുദ്ധജലം നൽകാൻ ലക്ഷ്യമിട്ട് 1995 ൽ 15 കോടി രൂപ ചെലവ് പ്രതീക്ഷിച്ചാണ് പദ്ധതി തുടക്കമിട്ടത്. പെരിയാറിന്റെ തീരത്ത് തോണിത്തടിയിൽ പമ്പ് ഹൗസും ആലടി കുരിശുമലക്കു മുകളിൽ വാട്ടർ ടാങ്കും നിർമിച്ചു. 22കോടി രൂപ ചെലവിട്ടായിരുന്നു ഇത്രയും പ്രവർത്തനം നടത്തിയത്. തുടർന്ന് ഒരേ സമയം 70 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാൻറ് നിർമിച്ചു.
2017-18 ൽ മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ 46 കോടി രൂപ കിഫ്ബിയിൽനിന്നും അനുവദിച്ചു. പമ്പ് ഹൗസിനു സമീപം തോണിത്തടിയിലായിരുന്നു പെരിയാറിനു കുറുകെ തടയണ, ബൂസ്റ്റർ പമ്പ് ഹൗസുകൾ എന്നിവ. അതിനിടെ പദ്ധതിയുടെ ലിങ്ക് പ്രവർത്തനങ്ങൾക്കായി 16 കോടി രൂപ കൂടി അനുവദിച്ചു. ചെക്ക് ഡാം നിർമിക്കാൻ 3.5 കോടി രൂപയുടെ ടെൻഡറും നൽകിയിരുന്നു. വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം നിർമാണം മുടങ്ങി.
2023 ജനുവരിയിൽ ചെക്ക് ഡാം നിർമിക്കാനുള്ള കാലാവധിയും അവസാനിച്ചിരുന്നു. തടസം നീക്കാനാകാത്തതിനാൽ കരാറുകാരൻ നിർമാണം ഉപേക്ഷിക്കുകയു ചെയ്തു. ഒടുവിൽ മന്ത്രിതല യോഗം ചേർന്ന് തടസം നീക്കി അനുമതി ലഭ്യമാക്കി. തടസം നീങ്ങിയതോടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ പദ്ധതിക്ക് പുനർജീവൻ കൈവന്നിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മൗനം സർക്കാരിന്റെ ശോഭ കെടുത്തി: കത്തോലിക്ക കോൺഗ്രസ്
കുട്ടികള്ക്കായി സ്മാര്ട്ട് ക്യാമ്പ് കുന്നന്താനം സീയോനില്
ചെറുപുഷ്പ മിഷന്ലീഗ് അതിരൂപത കൗണ്സില് ഇന്ന്
എയ്ഡഡ് സ്കൂളുകളുടെ വികസനത്തിനുള്ള സാമ്പത്തിക സഹായം പുനരാരംഭിക്കും: മുഖ്യമന്ത്രി
ADVERTISEMENT
തിരുവനന്തപുരം
KL1
1546878
പ്രധാനമന്ത്രിയുടെ വരവ് : ഏറ്റവും വലിയ സുരക്ഷാസന്നാഹം ഒരുക്കി വിഴിഞ്ഞം തീരം
വിഴിഞ്ഞം: കേരളത്തിന്റെ വികസന പദ്ധതിയായ അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിനു സമർപ്പിക്കാനെത്തുന്ന പ്രധാനമന്ത്രിക്കായികേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ സുരക്ഷാ സന്നാഹത്തിനു വിഴിഞ്ഞം സാക്ഷ്യം വഹിക്കും. ഇന്ത്യയുടെ ഇന്നത്തെസാഹചര്യം കണക്കിലെടുത്ത് കടലിലും കരയിലും പഴുതടച്ചുള്ള സുരക്ഷയൊരുക്കാനാണ് അധികൃതരുടെ തീരുമാനം.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിലും ക്യാമ്പുകളിൽ നിന്നുമായി 2500 ഓളം പോലീസുകാർ കരയിലെ ക്രമസമാധാനപാലനത്തിനുണ്ടാകും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തുറമുഖമേഖലയിലും വിഴിഞ്ഞത്തുമായി ഇവരെ വിന്യസിക്കും. കടലിൽ സേനകളുടെ യുദ്ധക്കപ്പലുകളും പട്രോൾ ബോട്ടുകളും ഇന്നു മുതൽ അണിനിരക്കും. വിവിധതീരദേശ സ്റ്റേഷനിൽ നിന്നുള്ള അഞ്ച് ഇന്റർസെപ്റ്റർ ബോട്ടുകൾ രംഗത്തിറങ്ങും .
വിഴിഞ്ഞം തീരദേശ സ്റ്റേഷനിലെ പോലീസുകാർക്കു പുറമെ 50 പേർ അധികമായി കടൽ പട്രോളിംഗിനുണ്ടാകും. കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം, കൊച്ചിൻ യൂണിറ്റിൽ നിന്നുമായി അഞ്ച് കപ്പലുകൾ സുരക്ഷയൊരുക്കാൻ വിഴിഞ്ഞം കടലിൽ നങ്കൂരമിടും. ആവശ്യമെങ്കിൽ നിമിഷ നേരം കൊണ്ട് വിഴിഞ്ഞത്ത് എത്താൻ പാകത്തിൽ ഹെലികോപ്റ്ററുകളും സഞ്ജമാക്കി നിർത്തുമെന്നും അധികൃതർ പറയുന്നു.
കൂടാതെ ഉൾക്കടലിൽ നേവിയുടെ വമ്പൻ യുദ്ധക്കപ്പലുകളും സർവ്വസന്നാഹങ്ങളുമായി നിലയുറപ്പിക്കും. കടൽ യാനങ്ങളും കപ്പലുകളും പ്രധാനമന്ത്രി വന്നു മടങ്ങുന്നതുവരെ കർശന നിരീക്ഷണ വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു.
ചാരക്കണ്ണുകളുമായി എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററുകളും വിമാനങ്ങളു ആകാശത്ത് വട്ടമിട്ടു പറന്നു നിരീക്ഷണം നടത്തും. ഇതിനുപരി മറൈൻ എൻഫോഴ്സ്മെന്റിന്റെ മറൈൻ ആംബുലൻസും കടലിൽ മുഴുസമയം ഉണ്ടാകും. എന്നാൽ എസ്പിജിയുടെ പൂർണ നിയന്ത്രണത്തിലും നിർദേശത്തിലുമായിരിക്കും എല്ലാ വിഭാഗത്തിന്റെയും സുരക്ഷയൊരുക്കൽ. ഉദ്ഘാടന ദിവസം തുറമുഖത്തു ചരക്കുമായി കപ്പൽ അടുക്കുന്നതിനു നിയന്ത്രണമില്ലെന്ന് അധികൃതർ പറയുന്നു.
എന്നാൽ സുരക്ഷാ കാരണങ്ങളാൽ എസ്പിജിയുടെ നിർദേശാനുസരണം കാര്യങ്ങൾ തീരുമാനിക്കുമെന്നും അറിയുന്നു. തുറമുഖം ഇന്നു മുതൽ എസ്പിജിയുടെ നിയന്ത്രണത്തിലായി. ഇവരുടെ നിർദേശാനുസരണം ഉദ്ഘാടന വേദിയുടെയും ഹെലിപാഡിന്റെ നിർമാണവും ഏതാണ്ട് പൂർത്തിയായി. കർശന പരിശോധനകൾക്കു ശേഷമാണു വേദി ഉൾപ്പെടെയുള്ള നിർമാണത്തിനെത്തിയ തൊഴിലാളികളെയും കടത്തിവിട്ടത്.
അഭിനയ പരിശീലന വർക്ക്ഷോപ്പ്
സ്കൂൾ കുട്ടികൾ തയാറാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനം ഇന്നു മാനവീയം വീഥിയിൽ
ടിപ്പർലോറി തോട്ടിലേക്ക് മറിഞ്ഞു
ഏഴുവയസുകാരന്റെ കാൽ ക്ലോസറ്റില് കുടുങ്ങി; ഫയര്ഫോഴ്സ് രക്ഷപ്പെടുത്തി
ADVERTISEMENT
കൊല്ലം
KL2
1546831
‘സുജലം' സജലമാക്കാന് ജില്ലാപഞ്ചായത്ത്
കൊല്ലം : ജില്ലയിലെ വറ്റുന്ന ജലസ്രോതസുകള് തിരിച്ചുപിടിക്കാന് "സുജലം' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ഗ്രാമീണമേഖലയിലെ കുളങ്ങള് കുടിവെള്ളത്തിനും ജലസേചനത്തിനും ഉതകുംവിധം നവീകരിക്കുന്ന പദ്ധതി ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് നടപ്പിലാക്കി വരുന്നത്.
15 മുതല് 20 കുളങ്ങളാണ് പ്രതിവര്ഷം നവീകരിക്കുന്നത്. ഇങ്ങനെ 10 കൊല്ലമായി പ്രവര്ത്തിക്കുന്നു. ജനപ്രതിനിധികള്, പൊതുജനങ്ങള് എന്നിവരുടെ അഭിപ്രായങ്ങള്ക്കൊപ്പം ഓരോ പഞ്ചായത്ത് വാര്ഡിലേയും അംഗങ്ങളുടെ ശുപാര്ശയോടെയാണ് ശുചീകരണത്തിനായുള്ള കുളങ്ങള് തെരഞ്ഞെടുക്കുന്നത്.
വര്ഷങ്ങളായി ഉപയോഗശൂന്യമായി, കാടുമൂടി നാശത്തിലേക്കായ ജലസ്രോതസുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. മൈനാഗപ്പള്ളി പഞ്ചായത്തിലെ ഒരുമാളൂര്, ക്ലാപ്പന പഞ്ചായത്തിലെ തുമ്പിളിശേരി, പെരിനാട് പഞ്ചായത്തിലെ ചെറുമൂട് കടമ്പാട്ട്, കൊറ്റങ്കര പഞ്ചായത്തിലെ പേരൂര് പുതുശേരി കുളം, കുമ്മിള് ക്ഷേത്രക്കുളം തുടങ്ങി കഴിഞ്ഞ 10 വര്ഷക്കാലയളവില് ഏകദേശം 40 കോടി രൂപ ചെലവഴിച്ച് 200 ഓളം കുളങ്ങള് ജില്ലാ പഞ്ചായത്ത് പുനരുദ്ധരിച്ച് നാടിന് സമര്പ്പിച്ചു.
2018-ല് പദ്ധതി തുടങ്ങുമ്പോള് ഇവയില് പലതും വെള്ളമില്ലാതെ വറ്റിവരണ്ടും കാടുകയറിയും നാശത്തിന്റെ വക്കിലായിരുന്നുവെന്നും കാര്ഷിക ആവശ്യങ്ങള്ക്കും ഭൂഗര്ഭജലം പിടിച്ചുനിര്ത്താനുമാണ് കുളങ്ങള് നവീകരിക്കാന് നടപടി സ്വീകരിച്ചതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന് പറഞ്ഞു.
ശരാശരി 50-100 ഗുണഭോക്താക്കളാണ് നവീകരിച്ച ഓരോ കുളത്തിനുമുള്ളത്. നവീകരണ പ്രവര്ത്തനങ്ങളുടെ ഫലമെന്നോണം കുളങ്ങളുടെ ഒരു കിലോമീറ്റര് ചുറ്റളവിലെ കിണറുകളില് ജലം ലഭ്യമാകുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഓരോ കുളവും മണ്ണെടുത്ത് ആഴം കൂട്ടി, വെള്ളം എത്താനുള്ള സൗകര്യം, അധികജലം പുറത്തേക്കൊഴുകാനുള്ള സംവിധാനം, കൃഷിക്ക് ആവശ്യമായ വെള്ളം നല്കാന് റഗുലേറ്റര് വാല്വ് എന്നിവയും നിര്മിച്ചിട്ടുണ്ട്.
ശുചീകരിച്ച കുളങ്ങള് വീണ്ടും മാലിന്യം നിറയാതെ സംരക്ഷിക്കാന് അതാത് പഞ്ചായത്തുകള്ക്കാണ് ചുമതല. ഓരോ വര്ഷവും നാല് കോടി രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്തിന്റെ വാര്ഷിക പദ്ധതി വിഹിതത്തില് നിന്ന് വകയിരുത്തുന്നത്.
മണ്ണ് സംരക്ഷണ വകുപ്പിലെ സാങ്കേതിക ഉദ്യോഗസ്ഥര് സ്ഥലപരിശോധന നടത്തി കുളങ്ങളുടെ നിലവിലെ അവസ്ഥ, നവീകരണത്തിന് ആവശ്യമായ പ്രവര്ത്തികള് എന്നിവ വിശദമായി പഠിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുന്നു.
കുളങ്ങളുടെ വശങ്ങള് ബലപ്പെടുത്തി എക്കലും മണ്ണും നീക്കം ചെയ്ത് സംഭരണശേഷി കൂട്ടുക, ഇറങ്ങാനുള്ള കൈവരി, നടപ്പാത എന്നിവ നിര്മ്മിക്കുക, ഇന്റര്ലോക്ക് പാകുക, ചുറ്റുമതില് നിര്മ്മാണം, ശുദ്ധജലം ഉറപ്പാക്കുക എന്നീ പ്രവര്ത്തനങ്ങളാണുള്ളത്.
ക്ലബ്ബുകള്, സന്നദ്ധസംഘടനകള്, എന്എസ്എസ് യൂനിറ്റുകള് എന്നിവയുടെ സഹായത്തോടെയാണ് നവീകരണ പ്രവര്ത്തനങ്ങള്. 10 സെന്റ് മുതല് 65 സെന്റ് വരെ വലിപ്പമുള്ള കുളങ്ങളാണ് ഇതുവരെ പദ്ധതിപ്രകാരം നവീകരിച്ചത്.
റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ്
ഗാന്ധിഭവനില് ക്ലിനിക് ഉദ്ഘാടനവും സൗജന്യ മെഡിക്കല് ക്യാമ്പും
ധർണ നടത്തി
മഹാസമാധി ദിവ്യജ്യോതിരാനയനം പന്മന ആശ്രമത്തിൽ
ADVERTISEMENT
പത്തനംതിട്ട
KL3
1546654
ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വനംവകുപ്പ് സുരക്ഷാ ഓഡിറ്റ് നടത്തും
പത്തനംതിട്ട: സംസ്ഥാനത്തെ പരിസ്ഥിതി സൗഹൃദ ഇക്കോ ടൂറിസം സെന്ററുകളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ വനംവകുപ്പ്. ഇത്തരം കേന്ദ്രങ്ങളിൽ അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണിത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസുമായി (കിറ്റ്സ്) ചേർന്നാണ് ഓഡിറ്റിംഗ് നടത്തുന്നത്.
മൂന്നു മാസത്തിനുള്ളിൽ കിറ്റ്സ് പഠന റിപ്പോർട്ട് നൽകും. ഇതു പരിശോധിച്ച് ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ നടപ്പാക്കും. വന്യജീവി കേന്ദ്രങ്ങൾ, ആനത്താവളങ്ങൾ, വ്യൂ പോയിന്റുകൾ, ബോട്ടിംഗ്, വെള്ളച്ചാട്ടം, ട്രക്കിംഗ്, നദീതീരങ്ങൾ എന്നിവ കേന്ദ്രീകരിച്ചാകും പഠനം.
കോന്നി ആനത്താവളത്തിൽ വേലിക്കല്ല് ദേഹത്തുവീണ് നാലു വയസുകാരൻ അഭിരാം മരിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ആനത്താവളത്തിൽ ഇത്തരമൊരു സംഭവത്തിനു കാരണമെന്ന പൊതുവിലയിരുത്തലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ വനപാലകർക്കെതിരേ നടപടിയും ഉണ്ടായി.
പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവരുടെ സുരക്ഷയ്ക്ക് 2002ൽ വനംവകുപ്പ് ആവിഷ്കരിച്ച പൊതു മാർഗനിർദേശങ്ങൾ നടപ്പാക്കാനായില്ല. 2009ലെ തേക്കടി ബോട്ട് ദുരന്തം ഉൾപ്പെടെ കണക്കിലെടുത്ത് 2015ൽ നാഷണൽ സേഫ്റ്റി കൗൺസിൽ ഓഫ് ഇന്ത്യ ഒരു പഠനറിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിനോദ സഞ്ചാരികൾക്ക് സുരക്ഷയും ഇൻഷ്വറൻസും ഏർപ്പെടുത്തണമെന്ന് ഇതിൽ നിർദേശിച്ചിരുന്നു. അതു ഫലപ്രദമായി നടപ്പായില്ല.
റിപ്പോർട്ട് സമർപ്പിച്ച വർഷം തന്നെയാണ് ഗവിയിൽ ഗുജറാത്ത് സ്വദേശികളായ ദമ്പതികൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗവി കാണാനെത്തിയ സംഘം കാട്ടാനയുടെ മുന്പിൽ അകപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണമെന്നു പറഞ്ഞു വനംവകുപ്പ് തലയൂരിയെങ്കിലും നിരവധി വനപാലകർ സമീപപ്രദേശങ്ങളിൽ ഡ്യൂട്ടിയിലുള്ളപ്പോഴാണ് സംഭവം ഉണ്ടായത്.
ആനത്താവളം അപകടത്തെ അവഗണിച്ചു
കോന്നി ആനത്താവളത്തിൽ അപകടം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും മരിച്ച കടമ്പനാട് സ്വദേശി അഭിരാമിന്റെ കുടുംബത്തെ വനംവകുപ്പ് അധികൃതർ സന്ദർശിക്കുകയോ ധനസഹായം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.
അപകടത്തെത്തുടർന്ന് അടച്ചിട്ട ആനത്താവളം തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎ വിളിച്ചുകൂട്ടിയ യോഗത്തിൽ പങ്കെടുക്കാൻ മാത്രമാണ് ഉന്നത വനം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. ആനത്താവളത്തിലെത്തിയ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി. എന്നാൽ സുരക്ഷയെ സംബന്ധിച്ച വ്യക്തമായ മാർഗനിർദേശങ്ങൾ ഇവർ നൽകിയതുമില്ല. 2017നു ശേഷം ആനത്താവളത്തിൽ സുരക്ഷാപരിശോധന നടത്തിയിട്ടുമില്ല.
മൂന്നു മാസത്തിനുള്ളിൽ മാറ്റങ്ങൾ
സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹം വർധിച്ചതിനാൽ പലയിടത്തും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനാകുന്നില്ലെന്ന് വനപാലകർ തന്നെ പറയുന്നു. നേരത്തേ ചെറിയതോതിൽ പ്രവർത്തിച്ചുവന്നിരുന്ന കേന്ദ്രങ്ങളാണ് അതേ നിലയിൽ ഇപ്പോഴും തുടരുന്നത്.
സഞ്ചാരികളുടെ എണ്ണം കൂടിയപ്പോഴും സൗകര്യങ്ങൾ വർധിപ്പിച്ചില്ല. സംസ്ഥാനത്ത് ഇത്തരത്തിൽ 71 ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം-6, കൊല്ലം-4, പത്തനംതിട്ട-3, ഇടുക്കി-14, എറണാകുളം-6, തൃശൂർ-3, പാലക്കാട്-9, മലപ്പുറം-5, കോഴിക്കോട്-6, വയനാട്-9, കണ്ണൂർ-5, കാസർകോട്-1 എന്നിങ്ങനെയാണ് കണക്ക്.
ഇത്തരം ഇക്കോ ടൂറിസം സെന്ററുകളിൽ സുരക്ഷാസംവിധാനങ്ങൾ പരിശോധിക്കുമെന്നും മൂന്നു മാസത്തിനുള്ള മാറ്റങ്ങൾ നടപ്പാക്കിത്തുടങ്ങുമെന്നും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ പറഞ്ഞു.
ചട്ടമ്പിസ്വാമി സമാധിദിനം ആചരിച്ചു
ലഹരിക്കെതിരേ ഹാൻഡ്ബോൾ താരങ്ങൾ
കേരള കോൺ.-ബി ജില്ലാ നേതൃയോഗം
സംയുക്ത ട്രേഡ് യൂണിയന് ജില്ലാ കണ്വന്ഷന്
ADVERTISEMENT
ആലപ്പുഴ
KL4
1546767
കണ്ണാടിയിൽ തെരുവുനായ്ക്കൾ മൂന്ന് ആടുകളെ കടിച്ചുകൊന്നു
പുളിങ്കുന്ന്: തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു. പുളി ങ്കുന്ന് പഞ്ചായത്ത് കണ്ണാടി അഞ്ചാം വാർഡ് മുണ്ടടിയിൽ ജോസിന്റെ വീട്ടിലെ മൂന്ന് ആടുകളെയാണ് തെരുവുനായ കടിച്ചുകൊന്നത്.
ഇന്നലെ പുലർച്ചെ ആടുകളുടെ കരച്ചിൽക്കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ ആടുകളെ ചത്ത നിലയിൽ കിടക്കുന്നതാണ് കണ്ടത്. ബഹളം വച്ചതിനെത്തുടർന്ന് നായ്ക്കൾ ഇറങ്ങിയോടി. മൂന്നു ആടുകളെയും നായ്ക്കൾ കടിച്ചുകീറി. ഒരു ആടിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ആടി നെ മൃഗാശുപത്രിയിൽ കൊണ്ടു പോയി ചികിത്സ നൽകി. കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളെയാണ് നായ ആക്രമിച്ചത്.
കാലാവസ്ഥാ വ്യതിയാനം; തീരദേശത്ത് വേലിയേറ്റം ശക്തം
എബിസി പദ്ധതി വൻ പരാജയമെന്ന്
മുതുകുളത്ത് പത്തു പേർക്കു തെരുവുനായയുടെ കടിയേറ്റു
എടത്വ പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹം
ADVERTISEMENT
ഇടുക്കി
KL6
1546810
വികസന ഭൂപടത്തിൽ ഇടുക്കിക്ക് സവിശേഷ സ്ഥാനം: മന്ത്രി റോഷി
ഇടുക്കി: കേരളത്തിന്റെ വികസന ഭൂപടത്തിൽ സവിശേഷമായ സ്ഥാനം നേടിയെടുത്ത പദ്ധതികളാണ് സംസ്ഥാന സർക്കാർ ജില്ലയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
റോഡ് വികസനം, ഗതാഗതം, ടൂറിസം ഉൾപ്പെടെ എല്ലാ മേഖലകളിലും ഇടുക്കി മാറുകയാണ്. മെഡിക്കൽ കോളജിന്റെ വികസനം പൂർത്തീകരണത്തിലേക്ക് കടക്കുകയാണ്. കുറ്റിയാർ ഡൈവേർഷൻ സ്കീം, നാടുകാണി പവലിയൻ വികസനം, മൂന്നാർ-കുമളി-ഇടുക്കി എന്നിവ ചേർത്ത് ഏരിയൽ ടൂറിസം പദ്ധതി ഉൾപ്പടെ വിവിധ പദ്ധതികൾക്ക് രൂപം നൽകും.
സംസ്ഥാനത്ത് 17 ലക്ഷം കുടുംബങ്ങൾക്കു മാത്രമായിരുന്ന കുടിവെള്ള കണക്ഷനുകൾ മൂന്നുവർഷം കൊണ്ട് 40 ലക്ഷം കുടുംബങ്ങൾക്ക് ലഭ്യമാക്കി. 40 ദശലക്ഷം ലിറ്റർ കുടിവെള്ളം ലഭ്യമാക്കുന്ന പ്ലാന്റിന്റെ നിർമാണം ജില്ലയിൽ പൂർത്തിയായി വരികയാണെന്നും എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു. എ. രാജ എംഎൽഎ അധ്യക്ഷത വഹിച്ചു.
വാഴൂർ സോമൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻ കുമാർ, ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ജി. സത്യൻ, ഡിറ്റാജ് ജോസഫ്, നിമ്മി ജോസ് എന്നിവർ പ്രസംഗിച്ചു.
എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് തുടക്കം
കാണികൾക്ക് വിസ്മയമായി ശ്വാനപ്രദർശനം
കാറ്റിലും മഴയിലും അറക്കുളത്ത് വ്യാപക നാശം
സഞ്ചാരികൾക്ക് കൗതുകമായി വരയാടിൻ കുഞ്ഞുങ്ങൾ
ADVERTISEMENT
എറണാകുളം
KL7
1546686
കളമശേരി പോളിയിലെ കഞ്ചാവ് കച്ചവടം: നാല് വിദ്യാർഥികളെ പുറത്താക്കി
കളമശേരി: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് നാല് വിദ്യാർത്ഥികളെ കോളജ് ഔദ്യോഗികമായി പുറത്താക്കി. ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് ടിസി നൽകി പുറത്താക്കിയത്. ഇവരിൽ രണ്ടു പേർ ജയിലിലും രണ്ടു പേർ പുറത്തുമാണുള്ളത്.
കഴിഞ്ഞ മാർച്ചിൽ പരീക്ഷയെഴുതിയവരാണ് നാലുപേരും. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടിസി നല്കാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
പരീക്ഷാ ഫീസടച്ച മുറയ്ക്കാണ് പരീക്ഷ എഴുതിക്കേണ്ടി വരുന്നത്. കോടതി അനുമതിയോടെയാണ് വിദ്യാർഥികൾ പരീക്ഷ എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്താക്കിയ വിദ്യാർഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് അനുവദിക്കില്ല. അതിനാൽ തുടർ പഠനത്തിനോ ജോലി സാധ്യതയ്ക്കോ തടസം നേരിടാം.
വിദ്യാർഥികളുടെ പരീക്ഷഫലം തടഞ്ഞുവയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും കോളജ് അധികൃതർ പറഞ്ഞു.
റോഡിൽ കുഴഞ്ഞു വീണു മരിച്ചു
ശിലാസ്ഥാപനം
ഭീകരവാദത്തിനെതിരെ പ്രതിഷേധ ജ്വാല
തിരുനാൾ
ADVERTISEMENT
തൃശൂര്
KL8
1546924
വസന്തംവിരിയിക്കാൻ വർണക്കുടകൾ ഒരുങ്ങുന്നു
തൃശൂർ: കാത്തുകാത്തിരുന്ന ഒരു പൂരംകൂടി പടിവാതിക്കൽ എത്തിനിൽക്കവേ എല്ലാ കണ്ണുകളും കാത്തിരിക്കുന്നതു കരിവീരന്മാരുടെ പുറത്തേറാൻ പോകുന്ന വർണക്കുടകളിലേക്കാണ്. അസ്തമയസൂര്യൻ വിടപറയുംമുൻപേ നെറ്റിപ്പട്ടംകെട്ടിയ കൊന്പന്റെ മുകളിൽ ഉദയസൂര്യന്റെ ശോഭയിൽ തിളങ്ങി നിൽക്കുന്ന ഈ പട്ടുകുടകൾ പൂരാഘോഷത്തിനു നൽകുന്ന ആവേശം ചെറുതൊന്നുമല്ല.
വർണങ്ങൾ വാരിവിതറി നിമിഷനേരങ്ങൾകൊണ്ടുതന്നെ മിന്നിമറയുന്ന ഈ പട്ടുകുടകൾ മാസങ്ങൾ നീണ്ട കഠിനപ്രയ്തനങ്ങൾക്കുശേഷമാണ് പൂരപ്രേമികൾക്കുമുൻപിൽ എത്തുന്നത്. ഇതിനായി അണിയറയിൽ തിരക്കിട്ട പണികളിലാണ് തൊഴിലാളികൾ. 50 സെറ്റ് കുടകളാണ് ഓരോ ദേവസ്വങ്ങളും പൂരത്തിനായി ഒരുക്കുന്നത്.
കുടകളിൽ വസന്തം നിറയും വസന്തനിലൂടെ
പാറമേക്കാവ് ദേവസ്വത്തിന്റെ പൂരക്കുടകളുടെ നിർമാണം ഈ വർഷവും വസന്തൻ കുന്നത്തങ്ങാടിയുടെ കൈകളിൽ ഭദ്രമാണ്. പൂരപ്രേമികൾ വസന്തേട്ടൻ എന്നു സ്നേഹത്തോടെ വിളിക്കുന്ന കുന്നത്തങ്ങാടി കിഴക്കേപ്പുരയ്ക്കൽ വസന്തൻ പാറമേക്കാവിനുവേണ്ടി ഇത് 45-ാം വർഷമാണ് കുടകൾ ഒരുക്കുന്നത്.
പൂരക്കുടകളുടെ നിർമാണത്തിൽ അച്ഛൻ കുട്ടപ്പന്റെ വഴിതന്നെ സ്വീകരിച്ച വസന്തൻ തന്റെ 20 ാാം വയസിലായിരുന്നു കുടനിർമാണവുമായി തൃശൂർ പൂരത്തിലേക്കു ചുവടുവയ്ക്കുന്നത്. പിന്നീട് നാളിതുവരെ പൂരപ്രേമികളുടെ ആവേശത്തിന് ഒരിക്കൽപ്പോലും കോട്ടംപറ്റാതെ സൂക്ഷ്മമായി മാരിവിൽവർണങ്ങൾ നെയ്തെടുക്കാൻ വസന്തനും സംഘത്തിനും സാധിച്ചിട്ടുണ്ട്. ഈ വർഷം ഇരുപതോളം തൊഴിലാളികൾക്കൊപ്പം മൂന്നുമാസങ്ങൾക്കുമുൻപ് ആരംഭിച്ച കുടനിർമാണം അവസാനഘട്ടത്തിലാണ്. രണ്ടുമുതൽ മൂന്നുദിവസംവരെയാണ് ഓരോ കുടയും നിർമിക്കാനെടുക്കുന്ന സമയം.
പുരുഷോത്തമനെന്നും പൂരാവേശം
പൂരക്കുടനിർമാണത്തിൽ 46 വർഷത്തെ അനുഭവസന്പത്തുള്ള പുരുഷോത്തൻ അരണാട്ടുകര തന്നെയാണ് ഈ വർഷവും തിരുവന്പാടിക്കായി കുടനിർമാണത്തിനു ചുക്കാൻ പിടിക്കുന്നത്. 30 വർഷത്തോളം പാറമേക്കാവ് ദേവസ്വത്തിനായി കുട നിർമിച്ചിരുന്ന പുരുഷോത്തമൻ ഇത് 16-ാം വർഷമാണ് തിരുവന്പാടിക്കുവേണ്ടി കുട നിർമിക്കുന്നത്.
15 തൊഴിലാളികൾക്കൊപ്പം മൂന്നുമാസങ്ങൾക്കുമുൻപ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ച ഇദ്ദേഹവും സംഘവും രാവിലെ ആറിനുതന്നെ കുടനിർമാണം ആരംഭിക്കും. ആറാട്ടുപുഴ പൂരത്തിനുപിറകെയാണ് തൃശൂർ പൂരത്തിന്റെ കുടനിർമാണവുമായി പണിപ്പുരയിൽ സജീവമായത്. എല്ലാ സമയവും പൂരവുമായി ബന്ധപ്പെട്ട നിർമാണങ്ങളിൽ മുഴുങ്ങുന്നതിനാൽതന്നെ തനിക്കും സംഘത്തിനും എന്നും പൂരാവേശമാണെന്നും പുരുഷോത്തമൻ പറഞ്ഞു.
പുതുമയാണ് മെയിൻ
പട്ടുകുടകളിൽ പുതുമതേടുന്ന ഇരുകൂട്ടരും ഇത്തവണയും നിറങ്ങൾകൊണ്ട് മായാജാലം ഒരുക്കാനുള്ള തിരക്കിലാണ്. വെൽവെറ്റ്, സാറ്റിൻ, ബ്രോക്കേഡ് തുടങ്ങിയ തുണികൾ സൂററ്റിൽനിന്നുമാണ് എത്തിക്കുന്നത്. 15 കുടകളാണ് ഓരോ സെറ്റിലും ഉണ്ടാകുക. അത്തരത്തിൽ 50 സെറ്റ് കൂടുകൾ ഉണ്ടായിരിക്കും. മറ്റു കുടകളിൽനിന്നു വ്യത്യസ്തമായി കന്പിക്കുപകരം ചൂരൽകൊണ്ട് ഫ്രെയിം തീർത്ത് അതിലേക്കാവശ്യമായ തുണി മുറിച്ചെടുത്ത് സ്റ്റിച്ച് ചെയ്ത് അലുക്കുകൾ പിടിപ്പിച്ചാണ് ഓരോ കുടയും ഒരുക്കുന്നത്. ഇതിനായി ഒരു കുടയ്ക്കുമാത്രം മൂന്നുമീറ്ററോളം തുണിയുടെ ആവശ്യം വരും.
ശേഷം പൂരപ്പറന്പിൽ
പട്ടുകുടകൾക്കുപുറമെ പൂരപ്രേമികളെ ആവേശംകൊള്ളിക്കുന്ന സ്പെഷൽ കുടകൾ അണിയറയിൽ അതീവരഹസ്യമായും ഇരുദേവസ്വങ്ങൾക്കായി പലരും സജ്ജമാക്കുന്നുണ്ട്. അതുകാണാൻ പൂരദിനംവരെ കാത്തിരിക്കണമെന്നുമാത്രം.
സി.ജി. ജിജാസൽ
തൃശൂർ പൂരം ഇന്നു കൊടിയേറും
കാറ്ററേഴ്സ് അസോ. ധർണ നടത്തി
പാലിയേക്കര ടോളില് യൂത്ത്കോണ്ഗ്രസ് പ്രതിഷേധം
അപകടകരമായി ലോഡ് കയറ്റിയ വാഹനം പിടികൂടി
ADVERTISEMENT
പാലക്കാട്
KL9
1546861
ഹെഡ്ഗേവാറിന്റെ പേരിടൽവിഷയം: പാലക്കാട് നഗരസഭായോഗത്തിൽ കൂട്ടയടി
പാലക്കാട്: നഗരസഭക്ക് കീഴിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനമെടുക്കുന്നതിന് ചേർന്ന നഗരസഭായോഗം ഭരണ-പ്രതിപക്ഷ കൗണ്സിലർമാർ തമ്മിൽ തല്ലിപ്പിരിഞ്ഞു. നഗരസഭ നിർമിക്കുന്ന ബൗദ്ധിക ഭിന്നശേഷി കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ.കെ.ബി. ഹെഡ്ഗേവാറിന്റെ പേരിടുന്നതിന് അനുമതി തേടുന്നതടക്കമുള്ള വിഷയങ്ങളുമായാണ് ഇന്നലെ നഗരസഭായോഗം ചേർന്നത്.
ഭിന്നശേഷി കേന്ദ്രത്തിന് പേരിടുന്നത് സംബന്ധിച്ചുള്ള വിഷയം പത്താമത്തെ അജണ്ടയായിരുന്നുവെങ്കിലും യോഗം ആരംഭിച്ച ഉടനെ യുഡിഎഫ്, സിപിഎം കൗണ്സിലർമാർ അജണ്ട കീറി വലിച്ചെറിഞ്ഞ് ചെയർപേഴ്സന്റെ നടുക്കളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. സന്ദർശനഗാലറിയിൽ യുഡിഎഫ്, സിപിഎം, ബിജെപി പ്രവർത്തകരും എത്തിയതോടെ പ്രവർത്തകരും കൗണ്സിലർമാരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നു.
കൈയാങ്കളിയും പ്രതിഷേധവും തുടരുന്നതിനിടെ നാടകീയരംഗങ്ങൾക്കും സാക്ഷ്യംവഹിച്ചു. യുഡിഎഫ് കൗണ്സിലർ മൻസൂറിന് പരിക്കേറ്റു. രണ്ട് കൗണ്സിലർമാർ കുഴഞ്ഞുവീണു. യുഡിഎഫ് കൗണ്സിലർ അനുപമ പ്രശോഭ്്, എൽഡിഎഫ് കൗണ്സിലർ സലീന എന്നിവരാണ് കുഴഞ്ഞുവീണത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരാണ് ഹെഡ്ഗേവാർ എന്ന് ഇംഗ്ലീഷിലെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ കൗണ്സിലർമാർ പ്രതിഷേധിച്ചത്.
യുഡിഎഫ്, എൽഡിഎഫ് പ്രതിഷേധത്തിനിടെ പാലക്കാട് ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന പ്ലക്കാർഡുകളുമായി ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. പാകിസ്ഥാൻ ജിന്ന പാലക്കാടിന് വേണ്ട. ജിന്ന സ്ട്രീറ്റും വേണ്ടേ വേണ്ട എന്നെഴുതിയ പ്ലക്കാർഡുകളുമായിട്ടാണ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം.
സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സന്നാഹം നഗരസഭക്കകത്തും പുറത്തും വിന്യസിച്ചിരുന്നു. നഗരസഭക്കകത്ത് സംഘർഷം നിയന്ത്രണാധീനമായതോടെ പോലീസ് പ്രതിപക്ഷ കൗണ്സിലർ മാരെ പുറത്താക്കി. പുറത്തും സംഘർഷാവസ്ഥക്ക് സൃഷ്ടിച്ചതോടെ കൗണ്സിലർമാരെ അറസറ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഇരു പക്ഷവും മർദിച്ചതായും ആരോപണവും ഉന്നയിച്ചിട്ടുണ്ട്്. അതേ സമയം നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് നഗരസഭ ചെയർപേഴ്സണ് പ്രമീള ശശിധരൻ വ്യക്തമാക്കി. പേരിടാനുള്ള അജണ്ട പാസായി. അജണ്ട പാസാകാൻ മാത്രമുള്ള അംഗസംഖ്യ ഞങ്ങൾക്കുണ്ട്. പാലക്കാട് നഗരസഭ ബിജെപി യാണ് ഭരിക്കുന്നത്. അതുകൊണ്ട് പേരിടാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും പ്രമീള ശശിധരൻ പറഞ്ഞു.
ഇതിനിടെ കൗണ്സിൽയോഗം നടക്കുന്നതിനിടെ സിപിഎം പുറത്ത് പ്രതിഷേധയോഗം സംഘടിപ്പിച്ചു. വൈകുന്നേരം കോട്ടമൈതാനത്ത് കോണ്ഗ്രസും യോഗം നടത്തി.
ബിജെപി പേരിടുമെന്ന ഉറച്ചതീരുമാനത്തിൽ നിൽക്കുന്പോൾ കോണ്ഗ്രസും സിപിഎമ്മും ശക്തമായ എതിർപ്പുമായി രംഗത്ത് ഉറച്ച് നിൽക്കുമെന്ന് അറിയിച്ചതോടെ വരുംദിവസങ്ങളിലും പ്രശ്നം രൂക്ഷമാകുമെന്നാണ് സൂചന.
വൈക്കോലിനു പൊന്നുംവില; കിട്ടാക്കനി
വണ്ടിത്താവളത്തു വഴിയോരത്ത് തകർപ്പൻ മീൻകച്ചവടം
പന്നിയങ്കരയിൽ നാലുചക്ര ഓട്ടോക്ക് ടോൾ; നാളെ ഉപരോധസമരം
അട്ടപ്പാടി സമഗ്ര വികസന പദ്ധതി 'തുണൈ' ഉദ്ഘാടനം ചെയ്തു
ADVERTISEMENT
മലപ്പുറം
KL10
1546769
‘പേവിഷബാധക്കെതിരേ ജാഗ്രത പാലിക്കണം’
മലപ്പുറം: ജില്ലയിൽ പെരുവള്ളൂരിൽ പേവിഷബാധ മൂലം അഞ്ചരവയസുകാരി മരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. തെരുവുമൃഗങ്ങൾ മാത്രമല്ല, വീടുകളിൽ വളർത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ മാന്തുകയോ ചെയ്താൽ പോലും പേവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ മുറിവ് പറ്റിയ ഭാഗം പതിനഞ്ച് മിനിട്ട് ധാരയായി ഒഴുകുന്ന ടാപ്പ് തുറന്നുവിട്ട വെള്ളത്തിലോ കപ്പിൽ കോരി ഒഴിക്കുന്ന വെള്ളത്തിലോ സോപ്പ് ഉപയോഗിച്ച് കഴുകണം. മുറിവ് കെട്ടിവയ്ക്കാൻ പാടില്ല.
എത്രയും വേഗം അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം/താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസറെ കാണിക്കുകയും പേവിഷബാധക്ക് എതിരേയുള്ള കുത്തിവയ്പ് എടുക്കുകയും വേണം. ഗുരുതരമായ കാറ്റഗറി മൂന്നിൽ പെട്ട കേസുകൾക്ക് വാക്സിന് പുറമെ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്പ് കൂടി എടുക്കണം. വന്യമൃഗങ്ങളുടെ കടിയോ മാന്തലോ ഉണ്ടായാലും കാറ്റഗറി മൂന്നായാണ് പരിഗണിക്കുന്നത്.
മലപ്പുറം ജില്ലയിലെ എല്ലാ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പേവിഷബാധക്ക് എതിരേയുള്ള പ്രതിരോധ വാക്സിൻ ലഭ്യമാണ്. ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ജില്ലാ ആശുപത്രികളായ പെരിന്തൽമണ്ണ, നിലന്പൂർ, തിരൂർ എന്നിവിടങ്ങളിലും മലപ്പുറം, തിരൂരങ്ങാടി, അരീക്കോട്, കൊണ്ടോട്ടി, കുറ്റിപ്പുറം, പൊന്നാനി എന്നീ താലൂക്ക് ആശുപത്രികളിലും പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഇമ്മ്യൂണോഗ്ലോബുലിൻ ലഭ്യമാണ്. വളർത്തുനായക്കൾക്ക് സമയാസമയങ്ങളിൽ വാക്സിനേഷൻ നൽകണം.
വാക്സിനേഷൻ എടുത്താലും അവയിൽ നിന്ന് കടിയേറ്റാൽ പേവിഷബാധക്കുള്ള വാക്സിൻ എടുക്കണം. സ്ഥിരമായി മൃഗങ്ങളിൽ നിന്ന് കടിയേൽക്കാൻ സാധ്യതയുള്ള തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ മുൻകൂട്ടി പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് നല്ലതാണ്.
മുൻകാലങ്ങളിലേതു പോലെ പൊക്കിളിനു ചുറ്റും കുത്തിവയ്ക്കുന്ന കഠിനമായ കുത്തിവയ്പ് രീതിയല്ല ഇന്നുള്ളത്. തൊലിപ്പുറത്തോ പേശികളിലോ എടുക്കുന്ന ലളിതമായ കുത്തിവയ്പ് രീതിയാണ് നിലവിലുള്ളത്.
കോണ്ഗ്രസ് പ്രതിഷേധിച്ചു
ആദരിച്ചു
പുലാമന്തോളിൽ കൗമാരക്കാർക്കായി ബോധവത്കരണം
വിദ്യാർഥികൾക്കായി റോബോട്ടിക്സ് വർക്ക്ഷോപ്പ്
ADVERTISEMENT
കോഴിക്കോട്
KL11
1546732
റേഷന് മണ്ണെണ്ണ വിതരണം വീണ്ടും തുടങ്ങുന്നു : പ്രതിസന്ധികളേറെയെന്ന് റേഷന് വ്യാപാരികള്
കോഴിക്കോട്: നീണ്ട ഇടവേളയ്ക്കുശേഷം റേഷന് കടകളിലൂടെ മണ്ണെണ്ണ വിതരണം ആരംഭിക്കുമ്പോള് പ്രതിസന്ധികളേറെയുണ്ടെന്ന് റിട്ടെയില് റേഷന് ഡീലേഴ്സ് അസോസിയേഷന്.
എല്ലാ വര്ഷവും മണ്ണെണ്ണയുടെ അലോട്ട്മെന്റ് കേന്ദ്ര സര്ക്കാര് കുറച്ചുവരുന്നതുകൊണ്ട് വൈദ്യുതീകരിച്ച വീട്ടിലെ എല്ലാകാര്ഡുകാര്ക്കും പ്രതിമാസം ഒരു ലിറ്റര് വീതം നല്കിയിരുന്നത് നിര്ത്തലാക്കി. പകരം മഞ്ഞ, പിങ്ക് കാര്ഡുകാര്ക്ക് മൂന്ന് മാസത്തില് അരലിറ്റര് വീതമാണ് നല്കുക.
മണ്ണെണ്ണ വിതരണം നടത്തുന്നതിന്ന് നാല് മുതല് അഞ്ച് വരെ മൊത്ത വിതരണക്കാര് ഓരോ താലൂക്കുകളിലും പ്രവര്ത്തിച്ചിരുന്നെങ്കിലും ഇപ്പോള് ഒരു ജില്ലയില് ഒന്നോ രണ്ടോ ഡിപ്പോകളായി ചുരുങ്ങിയിട്ടുണ്ട്. അതിനാല് ഒരു ബാരല് മണ്ണെണ്ണ അതായത് 200 ലിറ്റര് മണ്ണെണ്ണയെടുക്കാന് 50, 60 കിലോമീറ്റര് സഞ്ചരിക്കേണ്ട സാഹര്യമാണെന്ന് റേഷന് വ്യാപാരികള് പറയുന്നു.
ഇതിന് 600 രൂപയെങ്കിലും ചെലവ് വരും. ഒരു വര്ഷത്തിലധികമായി മണ്ണെണ്ണ വിതരണം ഇല്ലാത്തതുകൊണ്ട് ഇന്ധനം നിറയ്ക്കുന്ന ബാരല് തുരുമ്പു പിടിച്ചു ഉപയോഗ്യമല്ലാതായത് കാരണം പുതിയത് വാങ്ങേണ്ടണ്ടതുണ്ടെന്ന് വ്യാപാരികള് പറയുന്നു. മൂന്ന് മാസത്തിലധികം മണ്ണെണ്ണ സ്റ്റോക്ക് വയ്ക്കുമ്പോള് മറ്റു ഇന്ധനങ്ങള് പോലെ ബാഷ്പ്പീകരണം ഉണ്ടാവുന്നു.
മൊത്തവ്യാപാരികള്ക്ക് അനുവദിക്കുന്നത് പോലെ റേഷന് വ്യാപാരികള്ക്കും ലീക്കേജ് അനുവദിക്കണമെന്നും മണ്ണെണ്ണ സ്റ്റോക്കെടുക്കുന്നതിന്ന് ഭീമമായ തുക മുതല്മുടക്കുന്നത് കൊണ്ട് വ്യാപാരി പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി നടത്തിയ ചര്ച്ചയില് ധാരണയായ ഏഴ് രൂപ കമ്മീഷന് നല്കി എല്ലാ കാര്ഡുകാര്ക്കും അര ലിറ്റര് വീതം മണ്ണെണ്ണ വിതരണം ചെയ്യണമെന്നും ആള് കേരളാ റിട്ടേയില് റേഷന് ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണീ നെല്ലൂര്, ജനറല് സെക്രട്ടറി ടി. മുഹമ്മദാലി എന്നിവര് ആവശ്യപ്പെട്ടു.
ഓങ്കോ ജനറ്റിക്സ് കേന്ദ്രം പ്രവര്ത്തനമാരംഭിച്ചു
സാഹോദര്യ സംഗമം ഒന്നിന്
തുരങ്കപാതക്ക് അനുമതി നിഷേധിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന്
തപാൽ ജീവനക്കാർ പ്രതിഷേധ മാർച്ച് നടത്തി
ADVERTISEMENT
വയനാട്
KL12
1546811
ശക്തമായ കാറ്റിൽ കൃഷിനാശം : ആയിരത്തോളം വാഴകൾ നിലം പൊത്തി
മാനന്തവാടി: വേനൽമഴയിലും കാറ്റിലും ആയിരത്തോളം വാഴകൾ നിലം പൊത്തി. പനമരം അഞ്ചുകുന്ന് നിരപ്പേൽ ബേബിയുടെ ഒന്നര ഏക്കർ ഭൂമിയിലെ പകുതിയോളം വാഴകളും കപ്പയുമാണ് കഴിഞ്ഞ ദിവസത്തെ കാറ്റിൽ നിലം പൊത്തിയത്.
ഞായറാഴ്ച വൈകുന്നേരത്തോടെ അഞ്ചുകുന്ന് പഴഞ്ചേരിക്കുന്നിൽ ആഞ്ഞ് വീശിയകാറ്റിലാണ് നിരപ്പേൽ ബേബിയുടെ വാഴകൾ നശിച്ചത്. തോട്ടിൽ നിന്നും വെള്ളം അടിച്ച് നനച്ചു വളർത്തി വളപ്രയോഗമുൾപ്പടെ നടത്തിയിരുന്നു. എട്ട് മാസത്തിലധികം പ്രായമുള്ള വാഴകൾ കുലച്ചുവരുന്ന സമയത്താണ് നിലംപൊത്തിയത്.
ഒന്നര ഏക്കറോളം വരുന്ന ഭൂമിയിൽ 1600 വാഴകളും കപ്പയുമാണ് കൃഷി ചെയ്തിരുന്നത്. ഇതിൽ പകുതിയിലേറെ വാഴകളും കാറ്റിൽ നശിച്ചു. കുല വിരിയുന്ന സമയത്താണ് കുള്ളൻ വിഭാഗത്തിൽപ്പെട്ട വാഴകൾക്ക് കാറ്റ് പിടിച്ചത്.
ഇത് കാരണം ചെലവഴിച്ച ലക്ഷക്കണക്കിന് രൂപയിൽ ഒന്നുംതന്നെ തിരികെ ലഭിക്കാത്ത അവസ്ഥയാണ് കർഷകനുണ്ടായത്. നഷ്ടപരിഹാരത്തിനായി പനമരം കൃഷി ഓഫീസിൽ അപേക്ഷ നൽകിയിട്ടുണ്ട്.
വാട്ടർ എടിഎം കേടായി
സഹസ്രകലശ ചടങ്ങുകൾ ഇന്ന്
കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
ഹോട്ടലുകൾ രാത്രി 11 വരെ തുറക്കാൻ അനുവദിക്കണമെന്ന്
ADVERTISEMENT
കണ്ണൂര്
KL13
1547002
മാഹിയിലെ കലാകാരന്മാരുടെ കരവിരുതിൽ വടകര റെയിൽവേ സ്റ്റേഷനിൽ കടത്തനാടൻ വീരഗാഥ
മാഹി: കടത്തനാടൻ കളരി പാരമ്പര്യത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലെ റെയിൽവേ സ്റ്റേഷനിൽ ഇനി യാത്രക്കാർക്ക് കടത്തനാടിന്റെ പാരന്പര്യം ചുമർചിത്രങ്ങളിലൂടെ മനസിലാക്കാം. വടകര റെയിൽവേ സ്റ്റേഷനിലാണ് മാഹിയിലെ കലാകാരൻമാരുടെ നേതൃത്വത്തിൽ ഉണ്ണിയാർച്ചയും തച്ചോളി ഒതേനനും ആരോമൽ ചേകവരും ആരോമലുണ്ണിയും ചന്തുവുമെല്ലാം പുനർജനിക്കുന്നത്.
മാഹി ആശ്രയ വനിതാ ക്ഷേമ സഹകരണ സംഘം ചിത്രകാരന്മാരും ചിത്രകാരികളുമാണ് ചുമർചിത്രം തയാറാക്കുന്നത്. ഗ്രൂപ്പ് ലീഡറും ചിത്രകാരിയുമായ കെ.ഇ.സുലോചനയുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരയുന്നത്. കളരി ഗുരുക്കന്മാർക്ക് കീഴിൽ അഭ്യസിക്കുന്ന കളരിപ്പയറ്റ്, ഓതിരം - കടകം യുദ്ധം ഉൾപ്പെടെ വാളുകളും പരിചകളും ഉപയോഗിക്കുന്ന യോദ്ധാക്കളുടെ ചിത്രം വരച്ച് കാട്ടുന്നു.
വടകരയുടെ സ്വന്തം ചരിത്ര കഥകളാണ് ഈ കൂട്ടായ്മയിൽ വരയുന്നത്. ചുമർചിത്രത്തിന്റെ എഴുപത്തിയഞ്ച് ശതമാനത്തിലേറെ പൂർത്തിയായതായി കെ.ഇ. സുലോചന പറഞ്ഞു. വികാസ് കോവൂർ, രഞ്ജിത്ത്, കൃഷ്ണകുമാർ മുക്കം, സനൽ വടകര, വിന്ധ്യാ ദാമോദരൻ, വിജിഷ പന്തക്കൽ, എന്നിവരടക്കമുള്ളവരും സംഘത്തിലുണ്ട്.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ വടകര സ്റ്റേഷൻ 30.82 കോടി വകയിരുത്തി നവീകരണ പ്രവൃത്തി പൂർത്തിയായി വരികയാണ്. സതേൺ റെയിൽവെ പാലക്കാട് ഡിവിഷനു കീഴിലുള്ള വടകര സ്റ്റേഷനിൽ ആധുനിക വിളക്കുകൾ, ഇരിപ്പിടം, പൂന്തോട്ടം, കവാടം എന്നിവയെല്ലാം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.
കണിയൊരുക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
മുണ്ടേരി പുഴയിൽ തോണിമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഹജ്ജ് ക്യാമ്പ് സംഘാടക സമിതി ഓഫീസ് തുറന്നു
പിഴയടച്ചു; ഇസ്രയേലിൽ തടഞ്ഞുവച്ച തീർഥാടക സംഘത്തിനു യാത്രാനുമതി
ADVERTISEMENT
കാസര്ഗോഡ്
KL14
1546957
കോണ്ഗ്രസിനും സിപിഎമ്മിനും പാക്കിസ്ഥാന് അനുകൂല നിലപാട്: രാജീവ് ചന്ദ്രശേഖര്
കാസര്ഗോഡ്: പഹല്ഗാമില് 26 വിനോദസഞ്ചാരികളെ മതം ചോദിച്ച് വെടിവച്ച് കൊന്ന പാക്കിസ്ഥാന് തീവ്രവാദത്തെ അനുകൂലിക്കുന്ന നിലപാടാണ് കോണ്ഗ്രസും സിപിഎമ്മും സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്. കാസര്ഗോഡ് വികസിത് കേരള കൺവന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന് തീവ്രവാദികളെക്കുറിച്ച് പറയുമ്പോള് അതെങ്ങനെ ഇസ്ലാമോഫോബിയ ആകും. ഇരു പാര്ട്ടികളുടെയും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിലൂടെ വെളിവാകുന്നത്. ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന നുണ പറയുന്ന പാര്ട്ടിയാണ് കോണ്ഗ്രസ്. പ്രത്യയശാസ്ത്രങ്ങള് തകര്ന്നടിഞ്ഞപ്പോള് ഇപ്പോള് സിപിഎം മിനി കോണ്ഗ്രസ് ആയി മാറിയിരിക്കുകയാണ്.
ഇടതുസര്ക്കാരിന് കടം വാങ്ങാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാന് പറ്റാത്ത സാഹചര്യമാണുള്ളത്. ആശാവര്ക്കര്മാരുടെ വേതനവര്ധനവ്, സര്ക്കാര് ജീവനക്കാരുടെ ശമ്പളം, പെന്ഷന്, ഒന്നും തന്നെ നല്കാന് കഴിയുന്നില്ല. കേരളത്തിന് ആകെ കാണിക്കാനുള്ളത് കേന്ദ്ര സര്ക്കാര് നടപ്പിലാക്കുന്ന ദേശീയപാത വികസനം മാത്രമാണ്. മുസ്ലിം ലീഗ് യഥാര്ഥത്തില് പണക്കാരായ മുസ്ലിം വിഭാഗത്തിന് മാത്രമായുള്ള സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.എല്. അശ്വിനി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, നിര്വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, കെ. ശ്രീകാന്ത്, കെ. രഞ്ജിത്, എസ്. സുരേഷ്, അനൂപ് ആന്റണി, ദേശീയ കൗണ്സില് അംഗം എം. സഞ്ജീവ ഷെട്ടി, മുന് ജില്ലാ പ്രസിഡന്റുമാരായ രവീശ തന്ത്രി കുണ്ടാര്, വി. ബാലകൃഷ്ണ ഷെട്ടി, എം. നാരായണഭട്ട്, വി. രവീന്ദ്രന്, കരുണാകരന്, കെ. സവിത, സതീഷ്ചന്ദ്ര ഭണ്ഡാരി, എം. ബല്രാജ്, എം. ജനനി, എ.കെ. കയ്യാര്, മണികണ്ഠറൈ, മുരളീധര യാദവ്, എച്ച്.ആര്. സുകന്യ, എന്. ബാബുരാജ്, വീണ അരുണ്ഷെട്ടി, മുതിര്ന്ന കെ.കെ. നാരായണന്, എന്. മധു, മഹേഷ് ഗോപാല്, പുഷ്പ ഗോപാലന്, കെ.എം. അശ്വിനി, സഞ്ജീവ പുളിക്കൂര്, എ. വേലായുധന് എന്നിവര് സംബന്ധിച്ചു. പി.ആര്. സുനില് സ്വാഗതവും മനുലാല് മേലത്ത് നന്ദിയും പറഞ്ഞു.
കാറുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര് മരിച്ചു
അസം സ്വദേശി കിണറ്റിൽ മരിച്ചനിലയിൽ
അന്തര്സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികള് അറസ്റ്റില്
കേരളാ യൂത്ത്ഫ്രണ്ട്-എം തീരദേശ സംരക്ഷണ യാത്രയ്ക്ക് നാളെ തുടക്കം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
എസ്എസ്എൽസി ഫലം മേയ് ഒന്പതിന്
Kerala
2
പഹൽഗാം ഭീകരാക്രമണം; തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം
National
3
കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾമാരിൽ 15 പേർ 79 വയസുള്ളവർ
International
4
തിരുവനന്തപുരം മിൽമയ്ക്ക് 39.07 കോടി രൂപയുടെ ലാഭം
Business
5
കോല്ക്കത്ത നൈറ്റ്റൈഡേഴ്സിനു ജയം
Sports
ADVERTISEMENT
LATEST NEWS
ചെപ്പോക്കിൽ അടിച്ചുകസറി ശ്രേയസും പ്രഭ്സിമ്രാനും; പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം
കടുത്ത നടപടി തുടരുന്നു; ഇന്ത്യൻ വ്യോമമേഖലയിലേക്കുള്ള പാകിസ്ഥാനി വിമാനങ്ങളുടെ പ്രവേശനം വിലക്കി
പരിക്ക്; ഗ്ലെൻ മാക്സ്വെല്ലിന് ഐപിഎൽ സീസൺ നഷ്ടമായേക്കും
റാപ്പര് വേടന്റെ അറസ്റ്റ്; മോഹന്ലാല് പ്രതിയായ ആനക്കൊമ്പ് കേസ് വീണ്ടും ചര്ച്ചയാകുന്നു
ചെപ്പോക്കിൽ സാം കരൺ വെടിക്കെട്ട്; ചെന്നൈയ്ക്ക് മികച്ച സ്കോർ
ADVERTISEMENT