ചെങ്ങന്നൂർ വിജയം ഇടതു സർക്കാരിന്‍റെ ജനപക്ഷ വികസനത്തിനുള്ള അംഗീകാരം: നവോദയ ഫഹാസ് അൽദൗരി സമ്മേളനം
Wednesday, June 13, 2018 9:58 PM IST
റിയാദ്: കേരളത്തിൽ ഇടതുജനാധിപത്യമുന്നണി തുടർന്നുവരുന്ന വികസന പ്രവർത്തനങ്ങൾക്കുള്ള പിന്തുണയാണ് ചെങ്ങന്നൂരിലെ ജനത സജി ചെറിയാനെ വന്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചതിലൂടെ തെളിയിക്കുന്നതിന് നവോദയ റിയാദ് ഫഹാസ് അൽ ദൗരി യുണിറ്റ് സമ്മേളനം അംഗീകരിച്ച പ്രമേയം അവകാശപ്പെട്ടു. സുനീഷാണ് പ്രമേയം അവതരിപ്പിച്ചത്. സമ്മേളനം നവോദയ ട്രഷറർ ജയകുമാർ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന് ഷാജു അധ്യക്ഷത വഹിച്ചു. ഹരി അനുശോചനവും ജോയി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. അനിൽ മണന്പൂർ പ്രവർത്തന റിപ്പോർട്ടും രവീന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അൻവാസ് ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഇബ്രാഹിം, സുരേഷ് സോമൻ, ജിത്ത്, ബാലകൃഷ്ണൻ, ഷൈജു ചെന്പൂര്, ബാബുജി, പപ്പൻ പയ്യന്നൂർ, ഹേമന്ദ് എന്നിവർ സംസാരിച്ചു. പുതിയ യൂണിറ്റ് അംഗങ്ങളുടെ പാനൽ കുമ്മിൾ സുധീർ അവതരിപ്പിച്ചു.

15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ഉദയൻ (പ്രസിഡന്‍റ്), ഷിബിൻ, പ്രസാദ് (വൈസ് പ്രസിഡന്‍റുമാർ), ഷാജു (സെക്രട്ടറി), ഹരികുമാർ, സാനു സോമൻ (ജോ: സെക്രട്ടറിമാർ) അനിൽ മണന്പൂർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: കുമിള്‍ സുധീര്‍