വി​ജ്ഞാ​നം വി​ത​റി​യ ഇ​സ്ലാ​ഹി ഇ​ഫ്താ​ർ മജ്‌ലിസിന്‌ സ​മാ​പ​നം
Wednesday, June 13, 2018 10:01 PM IST
റി​യാ​ദ്: വ്ര​ത​പു​ണ്യ​ങ്ങ​ൾ റം​സാ​നി​നു ശേ​ഷ​വും ജീ​വി​ത​ത്തി​ന്‍റെ നി​ഖി​ല മേ​ഖ​ല​ക​ളി​ലും സ്വാ​ധീ​നി​ക്ക​ണ​മെ​ന്ന് പ്ര​ശ​സ്ത സൗ​ദി പ​ണ്ഡി​ത​ൻ ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ല്ല അ​ൽ ഈ​ദാ​ൻ പ്ര​സ്താ​വി​ച്ചു. മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്ക് ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കു​ന്ന​തി​നോ​ടൊ​പ്പം വി​ജ്ഞാ​ന​ത്തി​ന്‍റെ വെ​ള്ളി​വെ​ളി​ച്ചം പ​ക​ർ​ന്നു ന​ൽ​കി​യ ബ​ത്ഹ ഇ​സ്ലാ​ഹി ഇ​ഫ്താ​ർ മജ്‌ലിസിനെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ശു​ദ്ധ റം​സാ​നി​ലൂ​ടെ നേ​ടി​യെ​ടു​ത്ത ആ​ത്മീ​യ പ​രി​ശു​ദ്ധി​യും വി​ശ്വാ​സ ദൃ​ഢ​ത​യും പ​ര​ലോ​ക​ത്തേ​ക്കു​ള്ള മു​ന്നൊ​രു​ക്ക​മാ​യി കാ​ണാ​നും ഇ​ഹ​ലോ​ക​ത്ത് സ​മ​സൃ​ഷ്ടി​ക​ൾ​ക്ക് സേ​വ​നം ചെ​യാ​നു​ള്ള പ്ര​ചോ​ദ​ന​മാ​വാ​നും കാ​ര​ണ​മാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ ഈ​ദാ​ൻ, ശൈ​ഖ് വ​ലീ​ദ് അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ​മ​ഹ്ദി , ശൈ​ഖ് അ​ബ്ദു​ൽ അ​സീ​സ് അ​ശ​അ​ലാ​ൻ, ഉ​മ​ർ കൂ​ൾ​ടെ​ക്ക് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ റി​യാ​ദ് ഇ​സ്ലാ​ഹി സെ​ന്േ‍​റ​ഴ്സ് കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി (ആ​ർ​ഐ​സി​സി) യാ​ണ് റം​സാ​നി​ലെ മു​ഴു​വ​ൻ ദി​വ​സ​ങ്ങ​ളി​ലും ബ​ത്ഹ​യി​ലെ ശാ​ര റെ​യി​ലി​ലെ മ​സ്ജി​ദ് അ​മീ​ൻ യ​ഹ്യ​യി​ൽ ഇ​സ്ലാ​ഹി ഇ​ഫ്താ​ർ മ​ജ്ലി​സ് സം​ഘ​ടി​പ്പി​ച്ച​ത്. ദി​വ​സേ​ന അ​ഞ്ഞൂ​റി​ൽ​പ​രം പേ​ർ പ​ങ്കെ​ടു​ത്തു​വ​ന്ന മ​ജ്ലി​സി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണം വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഗ​ത്ഭ​രാ​യ പ​ണ്ഡി​തന്മാ​ർ ന​യി​ച്ച വൈ​ജ്ഞാ​നി​ക സ​ദ​സാ​യി​രു​ന്നു.

പ്രാ​ർ​ത്ഥ​ന വി​ശ്വാ​സം, ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ, ആ​ത്മ​സം​സ്ക​ര​ണം, തിന്മക​ളി​ൽ നി​ന്നു​ള്ള മോ​ച​നം, പ്ര​വാ​ച​ക​ച​ര്യ, പ​ര​ലോ​കം, സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ, പ്ര​വാ​സ​ജീ​വി​തം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ന്ന ക്ലാ​സു​ക​ൾ​ക്ക് സു​ഫ്യാ​ൻ അ​ബ്ദു​സ​ലാം, ഡോ: ​സ്വ​ബാ​ഹ് മൗ​ല​വി, ഹ​ബീ​ബ് സ്വ​ലാ​ഹി (ന​സീം), ഇ​ഖ്ബാ​ൽ കൊ​ല്ലം (റൗ​ദ), മു​ബാ​റ​ക് സ​ല​ഫി (ശി​ഫ), ഉ​മ​ർ ഫാ​റൂ​ഖ് മ​ദ​നി (സു​ൽ​ത്താ​ന), റാ​ഫി സ്വ​ലാ​ഹി (ബു​റൈ​ദ), അ​ബ്ദു​ശ​ഹീ​ദ് ഫാ​റൂ​ഖി (ഥാ​ദി​ഖ്) , അ​ബ്ദു​ല്ല അ​ല​വി മ​ദീ​നി (ഹ​ഫ​ർ അ​ൽ​ബാ​ത്തി​ൻ), അ​ഷ്റ​ഫ് രാ​മ​നാ​ട്ടു​ക​ര, ന​ബീ​ൽ പ​യ്യോ​ളി എ​ന്നി​വ​ർ ക്ലാ​സ്സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഓ​രോ ദി​വ​സ​വും ന​ട​ന്നു​വ​ന്ന ക്ലാ​സ്സു​ക​ളു​ടെ ആ​ധാ​ര​മാ​ക്കി ന​ട​ത്തി​യ വൈ​ജ്ഞാ​നി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​നീ​ർ പ​പ്പാ​ട്ട്, ജാ​ഫ​ർ പൊ​ന്നാ​നി, റി​യാ​സ് ചൂ​രി​യോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് ഓ​രോ ദി​വ​സ​വും സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.