ക​ല കു​വൈ​റ്റ് മാ​തൃ​ഭാ​ഷാ പ​ഠ​ന പ​ദ്ധ​തി; ജ​ന​കീ​യ സ​മി​തി രു​പീ​ക​രി​ച്ചു
Wednesday, June 13, 2018 10:05 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ന​ട​ത്തി വ​രു​ന്ന ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക ദൗ​ത്യ​മാ​യ സൗ​ജ​ന്യ മാ​തൃ​ഭാ​ഷ പ​ഠ​ന പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി മാ​തൃ​ഭാ​ഷാ ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ചു. അ​ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ർ. നാ​ഗ​നാ​ഥ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു ഈ ​വ​ർ​ഷ​ത്തെ പ​ഠ​ന പ്ര​വ​ർ​ത്ത​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ജെ.​സ​ജി സം​സാ​രി​ച്ചു.

കു​വൈ​ത്തി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ണ്‍ മാ​ത്യു, രാ​ഘു​നാ​ഥ​ൻ നാ​യ​ർ, ജോ​ണ്‍ തോ​മ​സ്, ജോ​യ് മു​ണ്ട​ക്കാ​ട​ൻ, ജോ​സ​ഫ് പ​ണി​ക്ക​ർ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും, സ​ജീ​വ് എം.​ജോ​ർ​ജ് ജ​ന​റ​ൽ ക​ണ്‍​വീ​ന​റും, ഷാ​ജു വി.​ഹ​നീ​ഫ് ക​ണ്‍​വീ​ന​റു​മാ​യു​ള്ള സ​മി​തി​യാ​ണ് മാ​തൃ​ഭാ​ഷാ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​നീ​ഷ് ക​ല്ലു​ങ്ക​ൽ (അ​ബാ​സി​യ), മ​ണി​ക്കു​ട്ട​ൻ (അ​ബു​ഹ​ലീ​ഫ), സ​ജീ​വ് എ​ബ്ര​ഹാം (ഫ​ഹാ​ഹീ​ൽ), ജോ​ർ​ജ്ജ് തൈ​മ്മ​ണ്ണി​ൽ (സാ​ൽ​മി​യ) എ​ന്നി​വ​രാ​ണ് മേ​ഖ​ലാ ക​ണ്‍​വീ​ന​ർ​മാ​ർ. യോ​ഗ​ത്തി​ന് ക​ല കു​വൈ​റ്റ് ജോ;​സെ​ക്ര​ട്ട​റി മു​സ്ഫ​ർ സ്വാ​ഗ​ത​വും, മാ​തൃ​ഭാ​ഷാ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ജീ​വ് എം.​ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 28 വ​ർ​ഷ​മാ​യി ഫ്ളാ​റ്റു​ക​ളും, സ്കൂ​ളു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​ല ന​ട​ത്തി വ​ന്നി​രു​ന്ന മാ​തൃ​ഭാ​ഷാ പ​ഠ​ന പ്ര​വ​ർ​ത്ത​നം, ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ കേ​ര​ള സ​ര്ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​നു​മാ​യി ചേ​ർ​ന്നാ​ണ് ന​ട​ക്കു​ന്ന​ത്.

’എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച മ​ല​യാ​ളം മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ല്ലാം സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി, ആ​ന്പ​ൽ, നീ​ല​ക്കു​റി​ഞ്ഞി തു​ട​ങ്ങി നാ​ല് കോ​ഴ്സു​ക​ളാ​ണ് മ​ല​യാ​ളം മി​ഷ​ൻ ന​ട​ത്തു​ന്ന​ത് . നാ​ല് പ​രീ​ക്ഷ​ക​ളും വി​ജ​യി​ക്കു​ന്ന പ​ക്ഷം പ​ത്താം ക്ലാ​സ്സ് ത​ത്തു​ല്യ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് വി​ദ്യാ​ർ​ത്ഥി​ക്ക് ല​ഭി​ക്കു​ക. ആ​ദ്യ​ഘ​ട്ട​മാ​യ ക​ണി​ക്കൊ​ന്ന​യു​ടെ പ​രീ​ക്ഷ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​വാ​ൻ മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​റി​നു സാ​ധി​ച്ചു.

ക​ല കു​വൈ​റ്റി​ന്‍റെ നാ​ല് മേ​ഖ​ല​ക​ളി​ലാ​യി ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ഠ​ന പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​ല കു​വൈ​റ്റ് വെ​ബ്സൈ​റ്റാ​യ www.kalakuwait.com വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

അ​ബ്ബാ​സി​യ - 69330304, 50292779, 24317875, അ​ബു​ഹ​ലീ​ഫ - 51358822, 60084602, ഫ​ഹ​ഹീ​ൽ 65092366, 97341639, സാ​ൽ​മി​യ 66736369, 66284396

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ