അ​ഭി​ന​വി​ന് ത​റ​വാ​ട് റി​യാ​ദി​ന്‍റെ സാ​ന്ത്വ​ന സ്പ​ർ​ശം
Monday, July 9, 2018 11:02 PM IST
റി​യാ​ദ്: ര​ണ്ടു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ക​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മോ​രീ​ക്ക​ര കാ​ര​റ്റു​പ​റ​ന്പ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന മ​നോ​ഹ​ര​ൻ, സു​ധ ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​നാ​യ പ​ന്ത്ര​ണ്ടു​വ​യ​സു​കാ​ര​ൻ അ​ഭി​ന​വ് വ​ള​രെ കാ​ല​മാ​യി വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. വൃ​ക്ക മാ​റ്റി വ​യ്ക്കു​ക​യ​ല്ല​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ത​റ​വാ​ടി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തി​നു​ള്ള സാ​ന്ത്വ​ന സ​ഹാ​യം ത​റ​വാ​ട് അം​ഗ​ങ്ങ​ളാ​യ ഷം​ന ശ​ശി​യും മി​ഥു​നും ചേ​ർ​ന്ന് അ​ഭി​ന​വി​ന്‍റെ വീ​ട്ടി​ലെ​ത്തി കൈ​മാ​റി. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ത്ഥ​ന​യും സ​ഹാ​യ​വും ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ഭി​ന​വ് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്ത​ട്ടേ​യെ​ന്നും പ്ര​ത്യാ​ശി​ക്കു​ന്നു.