സൗദിയിൽ പോലീസ് ചെക്ക്പോയിന്‍റിൽ വെടിവയ്പ്; നാലു മരണം
Monday, July 9, 2018 11:06 PM IST
ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയിൽ പോലീസ് ചെക്ക്പോയിന്‍റിലുണ്ടായ വെടിവയ്പിൽ നാലു പേർ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥൻ, രണ്ടു ഭീകരർ, ബംഗ്ലാദേശ് പൗരൻ എന്നിവരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

മൂന്നു ഭീകരരാണ് ചെക്ക്പോയിന്‍റിൽ പോലീസിനുനേരെ വെടിയുതിർത്തത്. പോലീസിന്‍റെ തിരിച്ചടിയിലാണ് രണ്ടു ഭീകരർ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.