മോഷണം : ഗാര്‍ഹിക തൊഴിലാളിയെ പോലിസ് തിരയുന്നു
Sunday, August 5, 2018 4:11 PM IST
കുവൈത്ത് സിറ്റി : സ്‌പോന്‍സറുടെ വീട്ടില്‍ നിന്നും രണ്ടായിരം ദിനാര്‍ വില വരുന്ന ജ്വല്ലറി ആഭരണവും അഞ്ഞൂറ് ദിനാറും മോഷണം നടത്തിയ വീട്ട് വേലക്കാരിയെ തേടി ജഹറ പോലിസ്.

സ്‌പോണ്‍സറുടെ കുടുംബം വീട്ടിലില്ലാത്തദിവസം കൈയിലുള്ള താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന് സ്വര്‍ണവും പണവും എടുത്ത് വേലക്കാരി തടിതപ്പുകയായിരുന്നു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍