അബുദാബി: 2018-20 കാലയളവിലേക്കുള്ള അബുദാബി മലപ്പുറം ജില്ല കെഎംസിസി പുതിയ കമ്മറ്റി നിലവിൽ വന്നു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേർന്ന മലപ്പുറം ജില്ല കെഎംസിസി കൗണ്‍സിലേഴ്സ് മീറ്റ് സംസ്ഥാന സെക്രട്ടറി ഷുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബുഹാജി കളപ്പാട്ടിൽ അധ്യക്ഷം വഹിച്ചു. അബുദാബി സംസ്ഥാന കെഎംസിസി ട്രഷറർ സി. ഷമീർ, സെക്രട്ടറി അബ്ദുൽ റഷീദ് പട്ടാന്പി എന്നിവർ കമ്മറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. തെരെഞ്ഞെടുക്കപ്പെട്ട നൂറോളം പേർ പങ്കെടുത്ത കൗണ്‍സിലിന് മുന്പിൽ അവതരിപ്പിച്ച പാനൽ യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.
ഭാരവാഹികളായി മുഹമ്മദ് ഹിദായത്തുള്ള ടി(പ്രസിഡന്റ്), മുസ്തഫ തങ്ങൾ തിരൂരങ്ങാടി(ജനറൽ സെക്രട്ടറി), പാറയിൽ ഹംസ തിരൂർ(ട്രഷറർ), അബ്ദു സലാം പുറത്തൂർ, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ,അബുഹാജി ഒ. പി. താനൂർ, അബ്ദുൽ ഖാദർ ഒളവട്ടൂർ, പി .ടി റഫീഖ് പെരിന്തൽമണ്ണ, അബ്ദുൽ ഖാദർ നന്നംമുക്ക്, അബ്ദുൽ റഷീദ് മാറാക്കര(വൈസ് പ്രസിഡന്റുമാർ), ഷംസുദ്ധീൻ പുളിക്കൽ, അബ്ദുൽലത്തീഫ് ആതവനാട്, ഹംസക്കോയ.കെ. കെ. കുഞ്ഞിപ്പ മോങ്ങം, ഹുസൈൻ സി.കെ, സഹീർ വള്ളിക്കുന്ന് (സെക്രട്ടറിമാർ), ചാലിൽ സിദ്ധിഖ് പൊന്നാനി(റിലീഫ് കോർഡിനേറ്റർ), ഹൈദർ ബിൻ മൊയ്ദു നെല്ലിശ്ശേരി(മീഡിയ & സർഗധാര വിങ് കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. ിൃശ2018മൗഴ06സാരര.ഷുഴ
റിപ്പോർട്ട്: അനിൽ അബുദാബി