എ.​ആ​ർ. ന​ഗ​ർ യു​എ​ഇ കൂ​ട്ടാ​യ്മ ഹെ​ൽ​പ്ഡെ​സ്ക് ആ​രം​ഭി​ച്ചു
Monday, August 6, 2018 10:28 PM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ നി​ല​വി​ൽ വ​ന്ന പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് അ​ബ്ദു​ൾ റ​ഹി​മാ​ൻ ന​ഗ​ർ യു​എ​ഇ കൂ​ട്ടാ​യ്മ ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ഇ​ന്‍റ​ർ​പ്രെ​റ്റ​ർ മി. ​മു​ഹ​മ്മ​ദ് അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബു​ദാ​ബി​യി​ൽ ചേ​ർ​ന്ന കൂ​ട്ടാ​യ്മ​യു​ടെ യോ​ഗ​ത്തി​ൽ പി.​എം അ​സൈ​നാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​എ​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മൂ​ന്നു മാ​സം നീ​ളു​ന്ന പൊ​തു​മാ​പ്പ് പ​ദ്ധ​തി​യു​ടെ സ​ന്ദേ​ശം എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​വാ​നും ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ ഈ ​സു​വ​ർ​ണാ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ വേ​ണ്ട സ​ഹാ​യം ന​ൽ​കു​വാ​നും എ​ല്ലാ പ്ര​വ​ർ​ത്ത​ക​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​ർ​ക്ക് രേ​ഖ​ക​ൾ നി​യ​മ​വി​ധേ​യ​മാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നും ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ രാ​ജ്യ​ത്തു ത​ന്നെ തു​ട​രാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ് പൊ​തു​മാ​പ്പ് പ​ദ്ധ​തി.

യോ​ഗ​ത്തി​ൽ ഉ​നൈ​സ് തൊ​ട്ടി​യി​ൽ ബാ​ല​കൃ​ഷ്ണ​ൻ പ​ട്ടാ​ള​ത്തി​ൽ, കാ​വു​ങ്ങ​ൽ നാ​സ​ർ ഇ​രു​ന്പു​ചോ​ല,അ​രീ​ക്ക​ൻ ഹ​സ്സ​ൻ ക​ക്കാ​ടം​പു​റം, ബ​ദ​റു​ദു​ജാ മ​ന്പു​റം, അ​രീ​ക്ക​ൻ അ​ബ്ദു​ൽ റ​സാ​ക് കു​റ്റൂ​ർ, നാ​സ​ർ പു​ക​യൂ​ർ, സി.​പി.​സു​ബൈ​ർ മ​ന്പു​റം, നൗ​ഫ​ൽ പാ​ല​മാ​ട​ത്തി​ൽ, മു​ജീ​ബ് കു​ള​പ്പു​റം, സി.​എം. ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കൂ​ട്ടാ​യ്മ​യു​ടെ ഹെ​ൽ​പ്ഡെ​സ്ക് ന​ന്പ​ർ : 0501565899.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ