സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ ന​വം​ബ​ർ 9ന്
Thursday, August 9, 2018 10:07 PM IST
കു​വൈ​ത്ത് സി​റ്റി: സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ ന​വം​ബ​ർ ഒ​ൻ​പ​തി​ന് അ​ബാ​സി​യ ഇ​ന്ത്യ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ത്തും.

വി​കാ​രി ഫാ. ​ജേ​ക്ക​ബ് തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ബാ​ബു വ​ർ​ഗീ​സ് (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), കെ.​വി.​ജ​യിം​സ് (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ), ജോ​ണ്‍ പി.​ജോ​സ​ഫ് (ഫി​നാ​ൻ​സ് ക​ണ്‍​വീ​ന​ർ ),ജേ​ക്ക​ബ് റോ​യ് (പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ​ക്കും രൂ​പം ന​ൽ​കി. സാം​സ്കാ​രി​ക സ​മ്മേ​ള​നം, ഇ​ട​വ​ക പ്രാ​ർ​ഥ​നാ ഗ്രൂ​പ്പു​ക​ൾ, സ​ണ്‍​ഡേ സ്കൂ​ൾ, ആ​ത്മീ​യ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ക​ലാ​പ്ര​തി​ഭ​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​ൽ ഒ​രു​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ