എ​ക​ഐ​ഫ്സി കു​വൈ​ത്തി​ന് ഫു​ട്ബാ​ൾ കി​രീ​ടം
Thursday, August 9, 2018 10:09 PM IST
കു​വൈ​ത്ത് സി​റ്റി: മ​ല​പ്പു​റം ബ്ര​ദേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച സി. ​ജാ​ബി​ർ മെ​മ്മോ​റി​യ​ൽ ഓ​ൾ ഇ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ എ​ക​ഐ​ഫ്സി കു​വൈ​ത്ത് ചാ​ന്പ്യന്മാ​രാ​യി. ഫൈ​ന​ലി​ൽ ഐ ​ബ​ർ​ഗ​ർ എ​ഫ്സി എ​ഗേ​ല​യെ 21നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 18 ടീ​മു​ക​ൾ ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ ആ​റു ഗോ​വ​ൻ ടീ​മും 12 മ​ല​യാ​ളി ടീ​മു​ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ഫ​ഹാ​ഹി​ൽ സൂ​ഖ്സ​ബ ഗ്രൗ​ണ്ടി​ൽ ഉ​യ​ർ​ന്ന ചൂ​ടി​ലും കാ​ൽ​പ​ന്തു​ക​ളി​യെ നെ​ഞ്ചേ​റ്റി​യ കാ​ണി​ക​ളു​ടെ വ​ലി​യ നി​ര സ​ജീ​വ​മാ​യി ഉ​ണ്ടാ​യി​രു​ന്നു. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി എ​ക​ഐ​ഫ്സി​യു​ടെ ഇ​ൻ​ഷി​മാം നാ​സ​റും ടോ​പ് സ്കോ​റ​റാ​യി എ​ക​ഐ​ഫ്സി​യു​ടെ ത​ന്നെ ഹാ​രി​സും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​മേ​ർ​ജിം​ഗ് പ്ല​യ​ർ അ​വാ​ർ​ഡ് ബ​ർ​ഗ​ർ എ​ഫ്സി എ​ഗേ​ല​യു​ടെ ഫ​ഹ​ദ് അ​ബ്ദു​ല്ല​യും ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ച് ആ​യി ശാ​മി​ലി​നും മി​ക​ച്ച പ്ര​തി​രോ​ധ താ​ര​മാ​യി അ​രി​ക്കോ​ട് എ​ഫ്സി​യു​ടെ ഡാ​നി​ഷും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ​മാ​പ​ന ച​ട​ങ്ങി​ൽ കെ​ഫാ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ന​ജീ​ബ് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി സ​മ്മാ​നി​ച്ചു. മ​ല​പ്പു​റം ബ്ര​ദേ​ഴ്സ് പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൾ റ​സാ​ഖി​നെ വി.​എ​സ്. ന​ജീ​ബ് ആ​ദ​രി​ച്ചു. റ​ഫ​റി​മാ​ർ​ക്കു​ള്ള മെ​മേ​ന്േ‍​റാ ഹ​ർ​ഷാ​ദ് ന​ൽ​കി. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ് റ​സാ​ക്ക്, വൈ​സ് പ്ര​സി​ഡ​ൻ​റ് മ​ൻ​സൂ​ർ, ഫു​ഹാ​ദ്, സെ​ക്ര​ട്ട​റി മു​നീ​ർ ട്ര​ഷ​ർ അ​ബാ​സ്, റി​യാ​സ് ബാ​ബു, ഷ​മീ​ർ ബാ​വ, സാ​ലി, റി​യാ​സ്, മ​ൻ​സൂ​ർ, ഷ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ിൃശ2018​മൗ​ഴ09​ളീേ​യേ​മ​ഹ​ഹ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ