കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​നം ത്വ​രി​ത​ഗ​തി​യി​ൽ
Thursday, August 9, 2018 10:10 PM IST
കു​വൈ​ത്ത് സി​റ്റി : പ്ര​തി​വ​ർ​ഷം 25 മി​ല്യ​ണ്‍ യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യം പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് എ​യ​ർ​പ്പോ​ർ​ട്ട് അ​തോ​റി​റ്റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ഞ്ചി​നീ​യ​ർ ഫ​ഹ​ദ് അ​ൽ വ​ഖ്യാ​ൻ പ​റ​ഞ്ഞു.

2022ൽ ​ടി-2 കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ട് കൂ​ടി ഈ ​ല​ക്ഷ്യം സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം യാ​ത്ര​ക്കാ​ർ​ക്ക് തു​റ​ന്ന് കൊ​ടു​ത്ത ടി-4 ​ടെ​ർ​മി​ന​ലി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​തോ​ടൊ​പ്പം ത​ന്നെ ജ​സീ​റ എ​യ​ർ​വേ​സി​ന്‍റെ ടെ​ർ​മി​ന​ലി​ലും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​വ​ർ​ഷം 7.5 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ പു​തി​യ ടെ​ർ​മി​ന​ലി​ലൂ​ടെ കൈ​കാ​ര്യം ചെ​യ്യു​വാ​നു​ള്ള ശേ​ഷി​യു​ണ്ട്.

പെ​രു​ന്നാ​ൾ അ​വ​ധി​യു​ടെ​യും ഹ​ജ്ജി​ന്‍റെ​യും തി​ര​ക്കു​ക​ൾ കു​റ​യ്ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ വോ​ള​ണ്ടി​യ​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ഫോ​സ്ഫ​റ​സ് യൂ​ണി​ഫോം ധ​രി​ച്ച ഇ​വ​രു​ടെ സേ​വ​നം ഏ​തു ഘ​ട്ട​ത്തി​ലും യാ​ത്ര​ക്കാ​ർ​ക്ക് തേ​ടാ​മെ​ന്നും എ​ഞ്ചി​നീ​യ​ർ ഫ​ഹ​ദ് അ​ൽ വ​ഖ്യാ​ൻ അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തെ പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ലെ സൗ​ക​ര്യ​ങ്ങ​ളും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ