കുവൈത്തിൽ നോർക്ക പ്രതിനിധി സംഘത്തിന് ഉജ്ജ്വല സ്വീകരണം
Monday, September 10, 2018 7:54 PM IST
കുവൈത്ത്: നോർക്ക പ്രതിനിധി സംഘത്തിന് കുവൈത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിംഗ് റിക്രൂട്ട്മെന്‍റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായി കുവൈത്തിൽ എത്തിചേർന്ന നോർക്ക റൂട്ട്സ് സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി, റിക്രൂട്ട്മെന്‍റ് മാനേജർ അജിത്ത് കോളാശേരി എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘത്തെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നോർക്ക ലോക കേരള സഭാംഗവും ഇന്തോ അറബ് കോൺഫഡറേഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റുമായ ബാബു ഫ്രാൻസിസ് സ്വീകരിച്ചു.

രണ്ടു ദിവസം കുവൈത്തിലുള്ള സംഘം ഇന്ത്യൻ എംബസിയുടെ നേത്യത്വത്തിൽ റിക്രൂട്ട്മെന്‍റ് വിഷയവുമായി ബന്ധപ്പെട്ട് വിവിധ ചർച്ചകൾ നടത്തുന്നതാണ്.