മൈത്രി യാത്രയയപ്പ് നൽകി
Monday, September 10, 2018 10:44 PM IST
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ കലാവിഭാഗം കണ്‍വീനർ സോജി വർഗീസിന് യാത്രയയപ്പ് നൽകി. കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിയായ സോജി പതിമൂന്ന് വർഷമായി റിയാദിൽ ഡീലിംഗ് കന്പനിയിൽ ടെക്നിക്കൽ എൻജിനീയർ ആയി ജോലി ചെയ്തു വരികയയിരുന്നു. നിരവധി ഭക്തി ഗാനങ്ങൾ രചിക്കുകയും ആലപിക്കൂകയും ചെയ്തിട്ടുള്ള സോജി, റിയാദിലെ വേദികളിലെ നിറസാന്നിധ്യമായിരുന്നു.

മലസ് ഭാരത് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്‍റ് റഹ്മാൻ മുനന്പം അധ്യക്ഷത വഹിച്ചു. ബാലു കുട്ടൻ ആമുഖ പ്രഭാഷണം നടത്തി. ഷിഹാബ് കൊട്ടുകാട്, നസീർ ഖാൻ, സലാം കരുനാഗപ്പള്ളി, നിസാർ പള്ളിക്കശേരിൽ, മുരളി മണപ്പള്ളി, മണ്‍സൂർ കല്ലൂൽ, നാസർ ലെയ്സ്, ബഷീർ, നൗഷാദ് ബിൻസാഗർ, സിനു അഹമ്മദ്, മുനീർ തണ്ടാശേരി, ഷെഫീഖ്, മുനീർ പുത്തൻതെരുവ്, നസീർ, റാഷിദ് എന്നിവർ സംസാരിച്ചു. മൈത്രിയുടെ ഉപഹാരം റഹ്മാൻ മുനന്പത്ത് സോജി വർഗീസിന് കൈമാറി. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ സാദിഖ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ