പ്രകൃതി ദുരന്തത്തിൽ നിന്ന് സമൂഹം പാഠമുൾകൊള്ളണം
Wednesday, September 12, 2018 9:04 PM IST
കുവൈത്ത്: കേരള സംസ്ഥാനത്തും മറ്റും സംഭവിച്ച പ്രകൃതി ദുരന്തങ്ങളിൽ നിന്ന് വിശ്വാസി സമൂഹം പാഠമുൾകൊണ്ട് ജീവിതം ക്രമപ്പെടുത്തി നന്മകളുടെ വാഹകരാകണമെന്ന് ഐഐസി പഠന ക്യാന്പ്.

ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ കേന്ദ്ര ദഅ് വ വിംഗ് കുവൈത്ത് ഔക്കാഫുമായി സഹകരിച്ച് മസ്ജിദുല് കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഏകദിന പഠന ക്യാന്പിൽ ഓർമകൾ ബാക്കിവച്ച പ്രകൃതി ദുരന്തങ്ങൾ, മനസും ശരീരവും അറിയേണ്ട അറിവുകൾ, പ്രയാസ സമയത്തെ ആരാധനകള്, ആധുനിക പൗരാണിക വായനയും വ്യാഖ്യാനവും എന്നീ വിഷയങ്ങളിൽ സംസാരിച്ച അബ്ദുൽ അസീസ് സലഫി, ഇബ്രാഹിം കുട്ടി സലഫി, അബ്ദുറഹിമാൻ തങ്ങൾ, മുഹമ്മദ് ഷാനിബ്, സി.കെ. അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു.

മനുഷ്യകരങ്ങൾ പ്രവർത്തിച്ചതിന്‍റെ ഫലമായാണ് ഒരു പരിധിവരെ ഇത്തരം ദുരന്തങ്ങളെന്നും ദൈവത്തിലേക്ക് ഖേദിച്ച് മടങ്ങാൻ ഈ അവസരം ഉപയോഗപ്പെടുത്തണം. നമ്മുടെ ദുർബലതും നിസാരതയും നാം തിരിച്ചറിഞ്ഞ് അഹന്തയും ആർത്തിയും ദുരയും വെടിഞ്ഞ് വിനയാന്വിയരാവണമെന്നും പ്രാസംഗികർ വിശദീകരിച്ചു.

വീഡിയോ പ്രദർശനം, ക്വിസ് മത്സരം, ഇസ് ലാമിക ഗാനങ്ങൾ എന്നിവ ഉണ്ടായിരുന്നു. ക്വിസ് മത്സരത്തിൽ ഷഹർബാൻ മുഹമ്മദ് ബേബി, അഹ്മദ് ഷഹീർ, മുഹമ്മദ് ശാദുലി എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. പഠന ക്യാന്പ് ഐഐസി ചെയർമാൻ വി.എ മൊയ്തുണ്ണി ഉദ്ഘാടനം ചെയ്തു.ക്യാപ് ഡയറക്ടർ എൻജിനിയർ അൻവർ സാദത്ത് എന്നിവർ പരിപാടി നിയന്ത്രിച്ചു. പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി, സെക്രട്ടറി സിദ്ദീഖ് മദനി, എൻജിനിയർ ഉമ്മർ കുട്ടി, മുഹമ്മദ് ബേബി, അയൂബ് ഖാൻ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ