ബാലചന്ദ്രനും അബ്ദുസമദ് കൊടിഞ്ഞിക്കും യാത്രയയപ്പ് നൽകി
Wednesday, September 12, 2018 11:23 PM IST
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എൻആർകെ വെൽഫെയർ ഫോറം ജനറൽ കൺവീനർ ബാലചന്ദ്രൻ നായർക്കും ട്രഷറർ അബ്ദുസമദ് കൊടിഞ്ഞിക്കും എൻ ആർ കെ ഫോറത്തിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി .

കഴിഞ്ഞ കാൽ നൂറ്റാണ്ടായി റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ എണ്ണമറ്റ പ്രവർത്തനങ്ങൾ കാഴ്ച വച്ച് ഇന്ത്യൻ സമൂഹത്തിന്‍റെ പ്രത്യേകിച്ച് മലയാളി സമൂഹത്തിന്‍റെ ശ്രദ്ധയും ആദരവും നേടിയ വ്യക്തികളെയാണ് ഇരുവരുടെയും മടക്കയാത്രയിലൂടെ നഷ്ട്ടമാകുന്നതെന്നു യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ബത്ത അപ്പോള ഡെമോറോ ഓഡി റ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം മീഡിയ ഫോറം പ്രസിഡന്‍റ് ഉബൈദ് എടവണ്ണ ഉദ്ഘാടനം ചെയ്തു. എൻ ആർ കെ ഫോറം ചെയർമാൻ അഷറഫ് വടക്കേവിള അധ്യക്ഷത വഹിച്ചു . നാസർ കാരന്തൂർ ,സി.പി.മുസ്തഫ ,അബ്ദുള്ള വല്ലാഞ്ചിറ, ഷൗക്കത്ത് നിലമ്പൂർ ,ഷിഹാബ് കൊട്ടുകാട് , ഐ പി ഉസ്മാൻ കോയ, സുധീർ കുമ്മിൾ, സയിദ് മീഞ്ചന്ത ,ഷക്കീബ് കൊളക്കാടൻ ,ബഷീർ പാങ്ങോട് ജയൻ കൊടുങ്ങല്ലൂർ, സലിം കളക്കര ,തെന്നല മൊയ്തീൻ കുട്ടി ,ഷംനാദ് കരുനാഗപള്ളി ,അൻവാസ് ആലപ്പുഴ, അലവി കുട്ടി ഒളവട്ടൂർ ,റസൂൽ സലാം ,മാള മൊഹിയുദ്ദീൻ , ഇല്ല്യാസ് സാബു , സലാം പെരുമ്പാവൂർ , ക്ലീറ്റസ് ,രാജേഷ് കോഴിക്കോട് ,ബഷീർ നാദാപുരം ,ഷക്കീല വഹാബ്, കൃഷ്ണകുമാർ ,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നിരവധി സംഘടനകളും വ്യക്തികളും ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു. പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ ഇസ്മയിൽ എരുമേലി സ്വാഗതവും എൻ ആർ കെ വൈസ് ചെയർമാൻ സജി കായംകുളം നന്ദിയും പറഞ്ഞു. യാത്രയയപ്പിന് നന്ദിപറഞ്ഞുകൊണ്ട് ബാലചന്ദ്രനും അബ്ദുസമദ് കൊടിഞ്ഞിയും സംസാരിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ