സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Thursday, September 13, 2018 12:03 AM IST
കുവൈത്ത്: കൊല്ലം ജില്ലയിൽ നിന്നുള്ളവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം - കുവൈറ്റ് അബാസിയ അൽ നഹീൽ ക്ലിനിക്കിന്‍റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ലോക കേരളാ സഭാ അംഗവും കുവൈത്തിലെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സാം പൈനുംമൂട് ക്യാന്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സലീം രാജ് അധ്യക്ഷത വഹിച്ചു. അൽ നഹീൽ ഡപ്യൂട്ടി ജനറൽ മാനേജർ ലൂസിയ വില്യംസ് ആശംസകൾ നേർന്നു. സമാജത്തിന്‍റെ ഉപഹാരം പ്രസിഡന്‍റിൽ നിന്നും ലൂസിയ വില്യംസ് എറ്റ് വാങ്ങി. ജനറൽ സെക്രട്ടറി അലക്സ് മാത്യു സ്വാഗതവും ട്രഷറർ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു.
സെക്രട്ടറിമാരായ അലക്സ് കുട്ടി പനവേലി, റെജി മത്തായി, ജോയിന്‍റ് ട്രഷറർ സലിൽ വർമ്മ വിവിധ യൂണിറ്റ് ഭാരവാഹികളായ ബിoനിൽ T D, സജീവ്, നിയാസ് , വിജയൻ , ഷാജി ആയൂർ എന്നിവർ ക്യാന്പിനു നേതൃത്വം നൽകി. വിവിധ വിഭാഗത്തിലുള്ള ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ