മികച്ച ഓഫറുമായി ജെറ്റ് എയര്‍വേസ്
Thursday, September 13, 2018 12:43 AM IST
കുവൈത്ത് സിറ്റി : ഇന്ത്യയിലെ പ്രമുഖ എയര്‍ലൈനായ ജെറ്റ് എയര്‍വെസ് 30 ശതമാനം ടിക്കറ്റ് നിരക്ക് ഇളവ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ ബുക്കു ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്യം.ഇന്ത്യ, ബാങ്കോക്ക്, ധാക്ക, ഹോങ്കോംഗ് , കാൺമണ്ഡു സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് പുതിയ ഇളവുകള്‍ ലഭ്യമാകും.

എയര്‍ലൈനിന്‍റെ വെബ്സൈറ്റ് ആയ www.jetairways.com ,മൊബൈല്‍ ആപ് , ട്രാവല്‍ ഏജന്‍റ് തുടങ്ങിയവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഇന്ത്യയുടെ പ്രിമിയര്‍ രാജ്യാന്തര വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് ഇന്ത്യക്കകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്ല യാത്രാനുഭവങ്ങള്‍ സമ്മാനിക്കുകകയാണ് ജെറ്റ് എയര്‍വേയ്സ് എന്നും ടിക്കറ്റ് നിരക്കിളവ് യാത്രക്കാര്‍ക്ക് അവരുടെ ഏറ്റവും ഇഷ്‌ടപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുവാന്‍ പ്രചോദിപ്പിക്കുമെന്നും ജെറ്റ് എയര്‍വേസ് വൈസ് പ്രസിഡന്റ്‌ ( മിഡില്‍ ഈസ്റ്റ്‌ , ആഫ്രിക്ക ) ഷാക്കിര്‍ കാന്താവാല പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ