സഹദ് കടലൂരിന് യാത്രയയപ്പ് നൽകി
Thursday, September 13, 2018 1:12 AM IST
കുവൈത്ത്: പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സഹദ് കടലൂരിന് ഇന്ത്യൻ ഇസ് ലാഹി സെന്‍റർ യാത്രയയപ്പ് നല്കി. ഇസ് ലാഹി സെന്‍റർ പ്രവർത്തന മേഖലകളിൽ സജീവ സാന്നിദ്ധ്യമായ സഹദ്, കേന്ദ്ര കമ്മിറ്റി വിവിധ വകുപ്പ് സെക്രട്ടറിയായും ഫൈഹ യൂണിറ്റ് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ ഇസ് ലാഹി സെന്‍ററിന്‍റെ ഉപഹാരം പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി സമ്മാനിച്ചു. ചെയർമാൻ വി.എ മൊയ്തുണ്ണി, സെക്രട്ടറി സിദ്ദീഖ് മദനി, അബ്ദുൾ അസീസ് സലഫി, മുഹമ്മദ് ബേബി, യൂനുസ് സലീം, അബ്ദുറഹിമാൻ തങ്ങൾ, അൻവർ സാദത്ത്, മുഹമ്മദ് റാഫി, ഫിറോസ് ചുങ്കത്തറ, നജീബ് സ്വലാഹി, അയൂബ് ഖാന് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ