ക​ലാ​ഭ​വ​ന്‍റെ ചി​ത്ര​ര​ച​നാ​മ​ത്സ​രം ഒ​ക്ടോ​ബ​ർ 26 ന്
Wednesday, September 19, 2018 11:17 PM IST
മ​സ്ക​റ്റ്: ക​ലാ​ഭ​വ​ൻ സം​ഗീ​ത നൃ​ത്ത വി​ദ്യാ​ല​യം ഒ​ക്ടോ​ബ​ർ 26ന് ​കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ഞ്ചു മു​ത​ൽ 13 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ’സു​ര​ക്ഷി​ത​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ക’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് മ​ത്സ​രം. ക​ലാ​ഭ​വ​ന്‍റെ ഖോ​ബ്ര ശാ​ഖ​യി​ലാ​ണ് മ​ത്സ​രം.

ക​ലാ​ഭ​വ​നി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഒ​രു റി​യാ​ലും അ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് ര​ണ്ടു റി​യാ​ലു​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. അ​ഞ്ചു വ​യ​സു മു​ത​ൽ ഒ​ൻ​പ​തു വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ളെ സ​ബ് ജൂ​നി​യ​ർ ഗ്രൂ​പ്പി​ലും ഒ​ൻ​പ​തു മു​ത​ൽ പ​തി​മൂ​ന്നു വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളെ ജൂ​നി​യ​ർ ഗ്രൂ​പ്പി​ലും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മ​ത്സ​രം. വി​ജ​യി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ക​ലാ​ഭ​വ​ന്‍റെ ന​വം​ബ​ർ 16ന് ​ന​ട​ക്കു​ന്ന സം​ഗീ​ത​നൃ​ത്ത പ​രി​പാ​ടി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​ദാ​ന​വും ന​ൽ​കു​ന്ന​താ​ണ്.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ വ​ർ​ഷ​മാ​ണ് ക​ലാ​ഭ​വ​ൻ ചി​ത്ര​ര​ച​നാ​മ​ത്സ​രം ന​ട​ത്തു​ന്ന​ത്. കു​ട്ടി​ക​ളി​ലെ ക​ലാ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​വ​രി​ൽ ന​ല്ല ആ​ശ​യ​ങ്ങ​ൾ വ​ള​ർ​ത്തു​വാ​നു​മാ​ണ് ക​ലാ​ഭ​വ​ൻ ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ളി​ൽ വ​ലി​യ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി​രി​ന്നു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ ക​ലാ​ഭ​വ​ന്‍റെ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. സെ​പ്റ്റം​ബ​ർ 15 മു​ത​ൽ ഒ​ക്ടോ​ബ​ർ 16 വ​രെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ണ്‍ ന​ന്പ​ർ 93599315 / 92658113 / 98756206.