ന​വാ​സ് പാ​ലേ​രി ബ​ഹ്റൈ​നി​ലെ​ത്തി; കെഎം​സി​സി സ്നേ​ഹ സം​ഗ​മം വെ​ള്ളി​യാ​ഴ്ച
Thursday, September 20, 2018 11:37 PM IST
മ​നാ​മ: പ്ര​ശ​സ്ത ഗാ​യ​ക​നും വാ​ഗ്മി​യു​മാ​യ ന​വാ​സ് പാ​ലേ​രി ആ​ദ്യ​മാ​യി ബ​ഹ്റൈ​നി​ലെ​ത്തി. ബ​ഹ്റൈ​ൻ കെഎം​സി​സി വേ​ളം പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി സെ​പ്റ്റം​ബ​ർ 21 വെ​ള്ളി​യാ​ഴ്ച രാ​ത്രി 7ന് ​അ​ദ്ലി​യ സി​ഐ​ഡി ഓ​ഫീ​സി​ന് സ​മീ​പ​ത്തെ കാ​ൾ​ട്ട​ൻ ഹോ​ട്ട​ൽ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്നേ​ഹ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ദേ​ഹം ബ​ഹ്റൈ​നി​ലെ​ത്തി​യ​ത്.

നാ​ട്ടി​ൽ വി​വി​ധ മ​ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ മ​നു​ഷ്യ​സ്നേ​ഹ​വും, മാ​ന​വ മൈ​ത്രി​യും സാ​ഹോ​ദ​ര്യ​വും ഉൗ​ട്ടി ഉ​റ​പ്പി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളും ആ​ഹ്വാ​ന​ങ്ങ​ളും പ​ക​രു​ന്ന ന​വാ​സ് പാ​ലേ​രി​യു​ടെ പ​രി​പാ​ടി​ക​ളി​ൽ ജാ​തി​മ​ത​രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ജ​ന​ങ്ങ​ൾ ത​ടി​ച്ചു കൂ​ടു​ന്ന​ത്. സ്നേ​ഹ സം​ഗ​മം പ​രി​പാ​ടി​യി​ൽ ന​വാ​സ് പാ​ലേ​രി അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​നോ​പ​ഹാ​രം പ​രി​പാ​ടി​യെ ശ്ര​ദ്ധേ​യ​മാ​ക്കു​മെ​ന്നും ഫാ​മി​ലി​ക​ൾ​ക്ക് ആ​സ്വ​ദി​ക്കാ​വു​ന്ന വി​ധ​മാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം നാ​ട്ടി​ൽ ദ​യാ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന് ഒ​രു വാ​ഹ​നം വാ​ങ്ങി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​നു സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി ദു​ബാ​യ് കെഎം​സി​സി സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹീം മു​റി​ച്ചാ​ണ്ടി, സം​സ്ഥാ​ന ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് എ​സ്.​വി. ജ​ലീ​ൽ, സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഫ​ഖ്റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ, കെഎംസി​സി സം​സ്ഥാ​ന, ജി​ല്ലാ, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് നേ​താ​ക്ക​ളും ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 33254668.