ഫ്രണ്ട്സ് ഓഫ് ബഹറിൻ കമ്മിറ്റിക്ക് പുതിയ നേതൃത്വം
Saturday, September 22, 2018 4:07 PM IST
മനാമ: ഫ്രണ്ട്സ് ഓഫ് ബഹറിൻ കമ്മിറ്റിക്ക് പുതിയ നേതൃത്വം. എബ്രഹാം ജോണ്‍, മോനി ഒടികണ്ടത്തില്‍ എന്നിവര്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായും എന്‍ ജെ.രാജീവന്‍, എ.കെ . റിലീഷ് , ജേക്കബ് തേക്കുംതോട് എന്നിവര്‍ രക്ഷാധികാരികളായ എഫ്. എം.ഫൈസല്‍ (ചെയര്‍മാന്‍), റീനാ രാജീവ് (വൈസ് ചെയര്‍ പേഴ്സണ്‍), ജൃോതിഷ് പണിക്കര്‍ (പ്രസിഡന്‍റ്), സുമിത സതീഷ് ( വൈസ് പ്രസിഡന്‍റ്), ജഗത് കൃഷ്ണകുമാര്‍ (സെക്രട്ടറി), ഷൈജു കന്‍പത്ത് (അസി. സെക്രട്ടറി ), ബിസ്മിയ ഇമാം ( ട്രഷറര്‍), ഷില്‍സ റിലീഷ് എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി) രാജ് ഉണ്ണികൃഷ്ണന്‍ (മെംബർഷിപ്പ് സെക്രട്ടറി), ജയലക്ഷ്മി രമേഷ് , നിഷ രാജീവ്, സുജ മോനി (ജീവകാരുണൃ വിഭാഗം), മണി കുട്ടന്‍ ( ഹോസ്പിറ്റല്‍ വിഭാഗം) രാജീവന്‍ സി. സതീഷ് , രമേഷ് എന്നിവര്‍ അംഗങ്ങളായും എക്സികൃുട്ടീവ് കമ്മിറ്റി നിലവില്‍ വന്നു .

മറ്റു സംഘടനകളില്‍ നിന്നും വൃത്യസ്തമായി കഴിവും പ്രശസ്തിയും വിനയവും ഒരു പോലെ കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ഫ്രണ്ട്സ് ഓഫ് ബഹറിൻ കഴിഞ്ഞ നാലു വര്‍ഷമായി നല്‍കി വരുന്ന ഇന്ത്യന്‍ ഐക്കണ്‍ അവാര്‍ഡുകള്‍ , ഐപിഎസ് വിജയന്‍, മധു, ഭരത് മോഹന്‍ലാല്‍ , പത്മ വിഭൂഷണ്‍ എസ്.പി. ബാല സുബ്രഹ്മണൃം എന്നിവരാണ് കരസ്ഥ മാക്കിയിട്ടുള്ളത്.

അടുത്ത മാസം നടത്താനുദ്ദേശിക്കുന്ന മെഡിക്കല്‍ ക്യാന്പില്‍ ചെലവേറിയ പരിശോധനകളടങ്ങുന്ന മെഡിക്കല്‍ ചെക്കപ്പുകള്‍ കുടുംബങ്ങളും തൊഴിലാളികളുമടങ്ങുന്ന അഞ്ഞൂറോളം പേര്‍ക്ക് സൗജനൃമായി നടത്താന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.