സെന്‍റ് അൽഫോൻസാ ക്വിസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
Friday, October 5, 2018 8:55 PM IST
മസ്കറ്റ്: മലയാളി കത്തോലിക്കാ പ്രാർഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തുടർച്ചയായ ഒമ്പതാം വർഷം നടന്ന സെന്‍റ് അൽഫോൻസാ എവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ക്വിസ് മൽസരത്തിൽ വിജയികളായവർക്കുള്ള ട്രോഫിയും മൊമെന്‍റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

റുവി സെന്‍റ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ വിശുദ്ധകുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ ഫാ.ബിജോ കുടിലിൽ ഒഎഫ്എം കപ്പൂച്ചിൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

എലിമിനേഷൻ റൗണ്ടിലുണ്ടായിരുന്ന 17 ടീമുകളിൽനിന്നും 8 ടീമുകളാണ് ഫൈനലിൽ മാറ്റുരച്ചത്. ഓരോ ടീമിലും ഒരു ടീം ലീഡറിന്‍റെ നേതൃത്വത്തിൽ 5 പേരാണുണ്ടായിരുന്നത്.
സിനി ആന്‍റണി നേതൃത്വം നൽകിയ ജീസസ് യൂത്ത് ടീമാണ് എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കിയത്. അൽനാദാ ഈസ്റ്റ് പ്രാർഥനാ കൂട്ടായ്മയും (ജസ്റ്റിൻ ദാസ്), മുംതാസ് കൂട്ടായ്മയും (ബിജു ജോസഫ്) രണ്ടാം സ്ഥാനം പങ്കിട്ടു. ഡാർസൈറ്റ് സൗത്ത് (തോമസ് എബ്രഹാം), ഹംറിയ ഗ്രൂപ്പുകൾ (റോബിൻ കെ.പോൾ) മൂന്നാം സ്ഥാനം പങ്കിട്ടു.

ക്വിസ് മാസ്റ്റർ മനോജ് മാനുവൽ നൂറനാനിക്കലിനെ ചടങ്ങിൽ ആദരിച്ചു. പ്രാർഥനാ കൂട്ടായ്മ അസിസ്റ്റന്‍റ് കോ ഓർഡിനേറ്റർ തോമസ് പി. അലക്സും ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം