ഹുബ്ബുറസൂല്‍ പൊതു സമ്മേളനം നവംബര്‍ 23ന്
Tuesday, October 9, 2018 7:38 PM IST
കുവൈത്ത് സിറ്റി: കേരള ഇസ് ലാമിക് ഗ്രൂപ് (കെഐജി) വെസ്റ്റ് മേഖല ഹുബ്ബുറസൂല്‍ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. നവംബർ 23 നു (വെള്ളി) വൈകുന്നേരം 5.30ന് അബാസിയ ഇന്‍റഗ്രേറ്റഡ് സ്‌കൂളിൽ നടക്കുന്ന സമ്മേളനം കെഐജി കേന്ദ്ര പ്രസിഡന്‍റ് സക്കീര്‍ ഹുസൈന്‍ തൂവ്വൂര്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പാളയം ഇമാം വി.പി. സുഹൈബ് മൗലവി മുഖ്യ പ്രഭാഷണം നടത്തും. കെഐജി വെസ്റ്റ് മേഖല പ്രസിഡന്‍റ് പി.ടി ശരീഫ് അധ്യക്ഷത വഹിക്കും. കേരളത്തിൽ നിന്നുമുള്ള പ്രശസ്ത ഖവാലി ഗായകരായ സമീര്‍ ബിന്‍സി, ഇമാം മജ്‌ബൂർ ടീം പ്രവാചക ഗാനങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന മനോഹരമായ ഖവ്വാലി ഗാനങ്ങളും ഉണ്ടാവും.

പരിപാടിയുടെ വിജയത്തിനായി മുനീര്‍ മഠത്തില്‍ ജനറൽ കൺവീനർ ആയി സ്വാഗത സംഘം രൂപീകരിച്ചു. മറ്റ് വകുപ്പ് ഭാരവാഹികൾ ആയി (പ്രചരണം) നൈസാം ,(റിസിപ്ഷൻ) ഡോക്ടർ അബ്ദുൾ ഫത്താഹ്,(ഗസ്റ്റ്) മുഹമ്മദ്ഷാഫി. പി.ടി, (ഫിനാൻസ്) ഫൈസൽ കെ.വി സി.പി, (വെന്യു) ഹമീദ് കോക്കൂർ, (സോവനീർ) അൻവർ സഈദ്, (വളണ്ടിയേർസ്) അഷ്‌കർ, എന്നിവരെയും തെരഞ്ഞെടുത്തു.

സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക് 97345634 .

റിപ്പോർട്ട്: സലിം കോട്ടയിൽ