ദുബായിയിൽ ജ്ഞാനപ്പാന പാരായണവും വ്യാഖ്യാനവും 8, 9 തീയതികളിൽ
Tuesday, October 9, 2018 8:02 PM IST
ശ്രീശ്രീ രവിശങ്കർജിയുടെ പ്രമുഖ ശിഷ്യനും ആർട് ഓഫ് ലിവിംഗ് കേരളഘടകം മുൻ ചെയർമാനുമായ ഡോ .റിജിജി നായരുടെ മുഖ്യ കാർമികത്വത്തിൽ ദുബായിയിൽ ജ്ഞാനപ്പാന പാരായണവും വ്യാഖ്യാനവും നടക്കും.

ഒക്ടോബർ 8, 9 തീയതികളിൽ വൈകുന്നേരം 7.30 മുതൽ 9.30 വരെ ഡോ .റിജിജി നായർ നയിക്കുന്ന ''ജ്ഞാനപ്പാന ജ്ഞാനസദസ''ൽ ജാതിമതഭേദമില്ലാതെ ഏവർക്കും സൗജന്യമായി പ്രവേശനം ലഭിക്കും.

സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമായാണ് കേരളത്തിന്‍റെ വേദാന്തമെന്ന് വിശേഷിപ്പിക്കാവുന്ന ജ്ഞാനപ്പാനയുടെ സമൂഹപാരായണം ജീവനകലയുടെ ആചാര്യൻ ഗുരുദേവ് ശ്രീശ്രീരവിശങ്കർജി നിർദ്ദേശിക്കുന്നത് .ഉപനിഷത് സത്യം അനുഭവമധുരിമയോടെ അതീവലളിതവും സമഗ്രവുമായി സംഗ്രഹിച്ചു പ്രതിപാദിക്കുന്ന പ്രാചീന മലയാളകൃതിയായ ജ്ഞാനപ്പാന മലയാളത്തിലെ ഉപനിഷത്തായി കരുതണമെന്നും ഗുരുദേവ് ശ്രീശ്രീരവിശങ്കർജി വ്യക്തമാക്കി.

ജ്ഞാനപ്പാന സന്ദേശം സൗജന്യമായി എല്ലാവരിലുമെത്തിക്കാൻ ദീർഘകാല കർമ്മപദ്ധതികൾ ആർട് ഓഫ് ലിവിംഗ് തുടരുന്നു. സമൂഹത്തിൽ കണ്ടുവരുന്ന തിന്മകളെയും സ്വാർഥപ്രവർത്തനങ്ങളെയും ഒരുപരിധിവരെ ഇല്ലായ്‌മ ചെയ്യാൻ ജ്ഞാനപ്പാനസന്ദേശത്തിന് കഴിയുമെന്നും ഗുരുദേവ് ശ്രീശ്രീരവിശങ്കർജി പറഞ്ഞൂ .

വിവരങ്ങൾക്ക് 0097143346388