മലപ്പുറം വലിയങ്ങാടി മഹല്ല് കമ്മിറ്റി പത്തൊമ്പതാം വാർഷികം ആഘോഷിച്ചു
Tuesday, October 9, 2018 8:31 PM IST
റിയാദ് : മലപ്പുറം വലിയങ്ങാടി മഹല്ല് സാധു സംരക്ഷണ കമ്മിറ്റിയുടെ പത്തൊമ്പതാം വാർഷിക സംഗമവും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സെക്രട്ടറി റഷീദ് കൊട്ടേകോടന് യാത്രയയപ്പും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

ബത്ഹയിലെ റിമാൽ ഹൗസിൽ നടന്ന പരിപാടികൾ റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ റിമാലിന്‍റെ സെക്രട്ടറി മുഹമ്മദ് പൊന്മള ഉദ്ഘാടനം ചെയ്തു പ്രസിഡന്‍റ് അബ്ദുൽ ജബ്ബാർ നടുത്തൊടി അധ്യക്ഷത വഹിച്ചു.റഷീദ് കൊട്ടേകോടന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു . ചടങ്ങിൽ 25 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റഷീദ് കൊട്ടേകോടനുള്ള ഉപഹാരം റിമാല്‍ പ്രസിഡന്‍റ് ഇബ്രാഹിം തറയില്‍ നല്‍കി. 22 വര്‍ഷത്തിലധികമായി റിയാദിലെ സാറൂക്കി കമ്പനിയിലെ ജീവനക്കാരനായിരുന്ന റഷീദ് രണ്ട് പതിറ്റാണ്ടോളമായി കമ്മിറ്റിയുടെ സെക്രട്ടറി കൂടിയായിരുന്നു.

പുതിയ ഭാരവാഹികളായി അബ്ദുൽ ജബ്ബാർ നടുത്തൊടി (പ്രസിഡന്‍റ്), മുനീർ കമ്പർ (സെക്രട്ടറി ), സാജു മൻസൂർ (ട്രഷറർ), കുഞ്ഞിമുഹമ്മദ് പൂവൻതൊടി (മുഖ്യ രക്ഷാധികാരി), ഹമീദ് ചോലക്കൽ , ബഷീർ കളപ്പാടൻ (വൈസ് പ്രസിഡന്‍റുമാർ) , നയീം ഉപ്പുടൻ , ഷിബിൻ അവുലൻ (ജോയിന്‍റ് സെക്രട്ടറിമാർ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി അഷ്‌റഫ് മങ്ങാടൻ , ബഷീർ കണ്ണാട്ടി , ജസാർ മങ്കരത്തൊടി , അബു തോരപ്പ , അലവി തോരപ്പ, മൊയ്തീൻ മങ്കരത്തൊടി , ഷുക്കൂർ ചിറക്കൽ , ബാവ പെരുമ്പള്ളി , നാസർ പൈത്തിനിപ്പറമ്പ് , ശാക്കിർ പി.വി, ഉനൈസ് പട്ടർകടവൻ എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിനു മുഹമ്മദ് പൊന്മള നേതൃത്വം നൽകി .

ഉമ്മർ പാലേങ്ങരയുടെ ഖിറാത്തോടെ തുടക്കമിട്ട ചടങ്ങിൽ ഷുക്കൂർ പുള്ളിയിൽ (മേൽമുറി കൂട്ടം), ജാഫർ കിളിയണ്ണി (ഈസ്റ്റ് കോഡൂർ കൂട്ടായ്മ ), പി.കെ റഫീഖ് മൈലപ്പുറം (റിമാൽ ), സ്പോർട്സ് വിംഗ് കൺവീനർ അലവി, ഉമ്മർ ഉമ്മത്തൂർ , വി.കെ. സലാം ഇരുമ്പുഴി , ഫൈസൽ പായൂർ, മുസമ്മിൽ കാളമ്പാടി , ജാനിഷ് പൊന്മള , ഹംസ കുന്നുമ്മൽ , നജീബ് പൂക്കളത്തൂർ, മുജീബ് കുരിക്കൾ തുടങ്ങിയവർ ആശംസകൾ നേർന്നു . മുനീർ കമ്പർ സ്വാഗതവും സാജുമൻസൂർ നന്ദിയും പറഞ്ഞു.