കേളി യാത്രയയപ്പ് നൽകി
Wednesday, October 10, 2018 8:22 PM IST
റിയാദ്: മുപ്പത്തിമൂന്നു വർഷത്തെ പ്രവാസ ജീവിതത്തിന്  വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കേളി പ്രവർത്തകൻ ജോൺസൺ കേളി ദവാദ്മി ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. തൃശൂർ വെള്ളിക്കുളങ്ങര സ്വദേശിയായ ജോൺസൻ കേളി ദവാദ്മി  ഏരിയ ജോയിന്‍റ് സെക്രട്ടറിയും സനയ്യ യൂണിറ്റ് സെക്രട്ടറിയുമാണ്. ഏരിയ കായിക വിഭാഗം കൺവീനറായി ഏറെ കാലം പ്രവർത്തിച്ചിരുന്നു. 

ഏരിയ പ്രസിഡന്‍റ് അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സന്തോഷ് സ്വാഗതം ആശംസിച്ചു. ഷാജി പ്ലാവിളയിൽ, പ്രകാശൻ പയ്യന്നുർ,  രാജേഷ്, മോഹനൻ, ഷാബു ചന്ദ്രൻ, ഹംസ, ഉമ്മർ, സുരേഷ്, മോഹനൻ സനയ്യ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ഷാജിയും  സനയ്യ യൂണിറ്റിന്‍റെ ഉപഹാരം ജോയിന്‍റ് സെക്രട്ടറി ബൈജുവും  സമ്മാനിച്ചു. യാത്രയപ്പിനു ജോൺസൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ