ജികെപിഎ കുവൈറ്റ് ചാപ്റ്റർ അർധവാർഷിക സെമിനാറും ബോധവത്കരണ ക്ലാസും 12 ന്
Wednesday, October 10, 2018 10:09 PM IST
കുവൈത്ത്: ജികെപിഎ കുവൈറ്റ് ചാപ്റ്റർ അർധവാർഷിക സെമിനാറും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ഒക്ടോബർ 12 നു (വെള്ളി) ഉച്ചകഴിഞ്ഞു മൂന്നിന് മംഗഫ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ " ജിവിത ശൈലിയും ആരോഗ്യവും' എന്ന വിഷയത്തിൽ ഡെന്‍റൽ സർജൻ ഡോ: പ്രതാപ് ഉണ്ണിത്താൻ ക്ലാസെടുക്കും. അംഗത്വ കാർഡ് വിതരണം, പുതിയ അംഗത്വ കാന്പയിൻ എന്നിവയും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: പ്രേംസൺ 66047317, ശ്രീകുമാർ 69698951, ലെനീഷ് 66587610, റെജി ചിറയത്ത് 99670734.

റിപ്പോർട്ട്: സലിം കോട്ടയിൽ