കൂവൈത്തിൽ നിരവധി പേരെ കബളിപ്പിച്ച് കർണാടക സ്വദേശി മുങ്ങി
Friday, October 12, 2018 10:23 PM IST
കുവൈത്ത്: വീസ , ജോലി, ബിസിനസ് എന്നിവയ്ക്കായി 80,000 രൂപ മുതൽ 16 ലക്ഷം വരെ വാങ്ങി കർണാടക സ്വദേശി ജാഫർ സാദിഖ് ഹുസൈൻ മുങ്ങിയതായി സംശയം. നാട്ടിൽ നിന്നും ഖാദിം , ഷൂൺ വീസകൾ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുവൈത്തിൽനിന്നും നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്കും പണം അയച്ചവരാണ് മാസങ്ങളായി ജാഫറിനെ തേടി അലയുന്നത്.

ബന്ധുക്കൾക്കും പരിചയക്കാർക്കുമായ് വീസ ലഭിക്കാൻ നാട്ടിൽ നിന്നും പലിശക്ക് പോലും പണം എടുത്ത് നൽകിയ ഗാർഹിക തൊഴിലാളികൾ ആണ് കബളിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും.
നിലവിൽ വീസ നൽകി കുവൈത്തിൽ എത്തിയവർക്ക് റസിഡന്‍റ് നടപടികൾ പൂർത്തിയാക്കാതെ കാലാവധി കഴിഞ്ഞ അവസ്ഥയിൽ നിയമലംഘകരായി തുരടേണ്ട അവസ്ഥയും ഉണ്ട്. പാസ്പോർട്ട് അടക്കമുള്ള രേഖകൾ ജാഫറിന്‍റെ കൈകളിൽ ആയതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ല. ഹോട്ടൽ ബിസിനസിൽ പാർട്ണർ ആക്കാം എന്ന വാഗ്‌ദാനം നൽകി ജാഫർ അഡ്വാൻസ് വാങ്ങുകയും കോൺഡ്രാക്ട് ഒപ്പിടാതെ മുങ്ങുകയും ആണ് പതിവെന്ന് കബളിപ്പിക്കപ്പെട്ടവർ പറയുന്നു.

ജാഫറിനെതിരെ പരാതിയുമായി ഇന്ത്യൻ എംബസിയെയും കുവൈത്ത് പോലീസിനെയും സമീപിക്കാൻ ഇരിക്കുകയാണിവർ. കർണാടക ഹെറാങ്കടി, ഹൊന്നാവർ സ്വദേശിയായ ജാഫർ, മുന്പ് ഒരു കമ്പനിയിൽ മന്തൂബ് അറിയുന്നു. രണ്ടുവർഷമായി ഒലിവോറ മെഡിസിൻ വിതരണം ചെയ്യുന്ന ഫോറെവർ മൾട്ടി ലെവൽ മാർക്കറ്റിംഗ് കുവൈത്തിലെ മുഖ്യ പ്രതിനിധി കൂടിയാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ