ഈജിപ്ത് ഫെസ്റ്റിന് ലുലുവില്‍ വര്‍ണാഭമായ തുടക്കം
Saturday, October 13, 2018 5:32 PM IST
ഫര്‍വാനിയ (കുവൈത്ത്): ഗൾഫിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇൗജിപ്ത് ഫെസ്റ്റിവലിന് തുടക്കമായി. ലുലു ദജീജ് ശാഖയില്‍ നടന്ന ചടങ്ങിൽ കുവൈത്തിലെ ഇൗജിപ്ഷ്യൻ അംബാസഡർ താരിഖ് അൽ ഖൂനി പ്രമോഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ലുലു മാനേജ്മെന്‍റ് പ്രതിനിധികളും ഉപഭോക്താക്കളും അഭ്യുദയ കാംക്ഷികളും ചടങ്ങിൽ സംബന്ധിച്ചു.ആഘോഷത്തോടനുബന്ധിച്ച് ലുലുവിന്‍റെ എല്ലാ ശാഖയിലും അൽ മർവ, അൽ സഹീർ, ഫ്രോസ്റ്റ് ഫുഡ്സ്, മിസ്റ്റർ ഫ്രീസ്, സീ സ്റ്റാർ, സൺ മൂൺ തുടങ്ങിയ ഇൗജിപ്ഷ്യൻ ബ്രാൻഡഡ് ഉത്പന്നങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപനയും ഉണ്ടായിരിക്കും.

മിസ്റിെന്‍റെ പൈതൃകങ്ങളുടെ ആവിഷ്കാരവും കലാരൂപങ്ങളും ഉദ്ഘാടന പരിപാടിയെ ഹൃദ്യമാക്കി. പൈതൃകങ്ങളുടെ മോഡലുകളും മനോഹരമായ അലങ്കാരങ്ങളുമായി ലുലുവിന്‍റെ എല്ലാ ശാഖകളും ആകർഷകമാക്കിയിട്ടുണ്ട്. ഒക്ടോബർ 20 വരെയാണ് കാമ്പയിൻ.

റിപ്പോർട്ട്: സലിം കോട്ടയിൽ