ക​ല ആ​ർ​ട്ട് കു​വൈ​ത്ത് പ്ര​തി​നി​ധി​ക​ൾ അം​ബാ​സി​ഡ​റെ സ​ന്ദ​ർ​ശി​ച്ചു
Monday, October 15, 2018 11:05 PM IST
കു​വൈ​ത്ത് സി​റ്റി: ക​ല ആ​ർ​ട്ട് കു​വൈ​ത്ത് പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ കെ. ​ജീ​വ​സാ​ഗ​റി​നെ സ​ന്ദ​ർ​ശി​ച്ചു കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ​പ്ര​ശ്ന​ങ്ങ​ളും ആ​ശ​ങ്ക​ക​ളും അം​ബാ​സി​ഡ​റെ ധ​രി​പ്പി​ച്ചു. സാ​ധ്യ​മാ​യ വി​ഷ​യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് അം​ബാ​സ​ഡ​ർ ഉ​റ​പ്പു ന​ൽ​കി.

ന​വം​ബ​ർ ഒ​ന്പ​തി​ന് ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ശി​ശു​ദി​ന പ​രി​പാ​ടി​യാ​യ ചി​ത്ര​ര​ച​നാ മ​ത്സ​രം, ’നി​റം 2018’ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ചു. നാ​ലു ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. മു​തി​ർ​ന്ന​വ​ർ​ക്ക് ’ഓ​പ​ണ്‍ കാ​ൻ​വാ​സ് പെ​യി​ന്‍റിം​ഗ്’ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും അ​വ​സ​ര​മു​ണ്ട്. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ന​വം​ബ​ർ ആ​റു​വ​രെ ഓ​ണ്‍​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.kalakuwait.net എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ക​ല ആ​ർ​ട്ട് കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ് സാം​കു​ട്ടി തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, ജെ​യ്സ​ണ്‍ ജോ​സ​ഫ്, പ​ബ്ലി​ക് റി​ലേ​ഷ​ൻ സെ​ക്ര​ട്ട​റി ഹ​സ്സ​ൻ കോ​യ എ​ന്നി​വ​രാ​ണ് പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ