ശ​രീ​അ​ത്ത് സം​ര​ക്ഷ​ണ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Monday, October 15, 2018 11:06 PM IST
അ​ബാ​സി​യ: ഇ​സ്ലാ​മി​ക ശ​രീ​അ​ത്ത് അ​ല്ലാ​ഹു​വി​ന്‍റെ നി​യ​മ​ങ്ങ​ളാ​ണെ​ന്നും അ​തി​നെ തി​രു​ത്താ​ൻ മ​നു​ഷ്യ​ന് സാ​ധി​ക്കി​ല്ലെ​ന്നും കു​വൈ​ത്ത് ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ച്ച ശ​രീ​അ​ത്ത് സം​ര​ക്ഷ​ണ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ഹം​സ ബാ​ഖ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ത​ഫ ദാ​രി​മി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ണ്ട് ശം​സു​ദ്ധീ​ൻ ഫൈ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

സ​മ​സ്ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ഷ്ട്ര​പ​തി​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന ഭീ​മ​ഹ​ർ​ജി​യു​ടെ ഭാ​ഗ​മാ​യി യൂ​ണി​റ്റ് ഏ​രി​യ ത​ല​ങ്ങ​ളി​ൽ ഒ​പ്പു​ശേ​ഖ​ര​ണം സം​ഘ​ടി​പ്പി​ച്ചു. മു​ഹ​മ്മ​ദ​ലി ഫൈ​സി, ഉ​സ്മാ​ൻ ദാ​രി​മി, കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി, ആ​ബി​ദ് ഫൈ​സി, നാ​സ​ർ കോ​ഡൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി സ്വാ​ഗ​ത​വും ഇ​സ്മാ​യി​ൽ ഹു​ദ​വി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ