കേ​ളി ഇ​ന്‍റ​ർ​സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: യാ​ര ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളിന് വി​ജ​യം
Monday, October 15, 2018 11:13 PM IST
റി​യാ​ദ്: സ​ഫാ​മ​ക്ക പോ​ളി​ക്ലി​നി​ക്ക് വി​ന്നേ​ർ​സ് ക​പ്പി​നും, നോ​ളേ​ജ് ട​വ​ർ റ​ണ്ണേ​ർ​സ് ക​പ്പി​നും വേ​ണ്ടി​യു​ള്ള അ​ഞ്ചാ​മ​ത് കേ​ളി ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണമെ​ന്‍റി​ൽ യാ​ര ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റി​യാ​ദി​നു വി​ജ​യം. ന​സ്രി​യ റ​യ​ൽ മാ​ഡ്രി​ഡ് അ​ക്കാ​ദ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ൽ ആ​ലി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യാ​ര ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ വി​ജ​യി​ച്ച​ത്. ക​ളി​യു​ടെ ഒ​ൻ​പ​താം മി​നി​റ്റി​ൽ സാ​മി​ലാ​ണ് യാ​ര​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്.

ന്യൂ​മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റി​യാ​ദും, അ​ൽ​യാ​സ്മി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റി​യാ​ദും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ന്യൂ​മി​ഡി​ൽ ഈ​സ്റ്റ് സ്കൂ​ളി​നെ വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു.

ബ​ത്ത എ​രി​യാ​ക​മ്മി​റ്റി അം​ഗം ധ​നേ​ഷ്, കേ​ളി കേ​ന്ദ്ര സൈ​ബ​ർ വിം​ഗ് അം​ഗം ബി​ജു താ​യം​ബ​ത്, ക​ഐ​ഫ്ടി 2018 സം​ഘാ​ട​ക​സ​മി​തി അം​ഗം സൗ​ബീ​ഷ് എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ജ​യ​പ്പെ​ട്ടു.
ക്ടോ​ബ​ർ 19 വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ട് 3:30ന് ​ന​സ്രി​യ​യി​ലെ റ​യ​ൽ മാ​ഡ്രി​ഡ് അ​ക്കാ​ദ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മൂ​ന്നാം​വാ​ര മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ റി​യാ​ദ്, യാ​ര ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റി​യാ​ദു​മാ​യും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ റി​യാ​ദ് ന്യൂ​മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റി​യാ​ദു​മാ​യും ഏ​റ്റു​മു​ട്ടും.