രാ​ജേ​ഷ് ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ’റി​വ’​യു​ടെ സ​ഹാ​യം
Tuesday, October 16, 2018 11:24 PM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ അ​റാ​റി​ൽ മ​ര​ണ​പ്പെ​ട്ട, വ​ഴി​ക്ക​ട​വ് വ​ള്ളി​ക്കാ​ട് സ്വ​ദേ​ശി അ​മ്മാ​ടാ​ൻ ശ്രീ​ധ​ര​ൻ മ​ക​ൻ രാ​ജേ​ഷ് ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി റി​യാ​ദ് വ​ഴി​ക്ക​ട​വ് പ്ര​വാ​സി കൂ​ട്ടാ​യ്മ (റി​വ ) അം​ഗ​ങ്ങ​ളി​ൽ നി​ന്നും സ്വ​രൂ​പി​ച്ച ഒ​രു ല​ക്ഷ​ത്തി​അ​റു​പ​തി​നാ​യി​രം രൂ​പ​യു​ടെ ചെ​ക്ക് നി​ല​ന്പൂ​ർ കോ ​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ വ​ഴി​ക്ക​ട​വ് ശാ​ഖ​യി​ൽ വ​ച്ചു ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​ശോ​ക് കു​മാ​ർ, രാ​ജേ​ഷ് ബാ​ബു​വി​ന്‍റെ ഭാ​ര്യ ഷീ​ബ​യു​ടെ സാ​നി​ധ്യ​ത്തി​ൽ മ​ക​ൾ ശ്രീ​ല​ക്ഷ്മി​ക്കു കൈ​മാ​റി.

ഈ ​തു​ക ബാ​ബു​വി​ന്‍റെ മ​ക​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റാ​യി ബാ​ങ്കി​ൽ നി​ക്ഷേ​പി​ക്കു​ക​യും എ​ല്ലാ മൂ​ന്നു മാ​സ​ത്തി​ലും നി​ശ്ചി​ത തു​ക രാ​ജേ​ഷ് ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​നു ന​ൽ​കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. ച​ട​ങ്ങി​ൽ ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ അ​ജി​ത, റി​വ ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​സാ​ർ ച​ര​ള​ൻ, റ​ഷീ​ദ് ത​ന്പ​ല​ക്കോ​ട​ൻ, മൊ​യ്തീ​ൻ ത​ന്പ​ല​ക്കോ​ട​ൻ, മ​ഹ​സൂീ കി​ളി​യ​ണ്ണി, അ​ശോ​ക് കു​മാ​ർ, വി​ജ​യ​ൻ ആ​ർ. പി ​എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ