പ​ട്ടി​ണി​ര​ഹി​ത സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​വാ​ൻ കൈ​കോ​ർ​ക്കു​ക: ഹ​ബീ​ബു​റ​ഹ്മാ​ൻ കി​ഴി​ശേ​രി
Tuesday, October 16, 2018 11:28 PM IST
ദോ​ഹ: പ​ട്ടി​ണി​യും പ​രി​വ​ട്ട​വും പ​രി​ഷ്കൃ​ത സ​മൂ​ഹം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സു​പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളാ​ണെ​ന്നും പ​ട്ടി​ണി ര​ഹി​ത സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​വാ​ൻ സ​മൂ​ഹ​ത്തി​ലെ ഓ​രോ​രു​ത്ത​രും കൈ​കോ​ർ​ക്ക​ണ​മെ​ന്നും ഫ്ര​ന്‍റ്സ് ക​ൾ​ച​റ​ൽ സെ​ന്‍റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഹ​ബീ​ബു​റ​ഹ്മാ​ൻ കി​ഴി​ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ധു​നി​ക മു​ത​ലാ​ളി​ത്ത വ്യ​വ​സ്ഥി​തി​യു​ടെ ഉ​പോ​ൽ​പ​ന്ന​മാ​യ ഉ​പ​ഭോ​ഗ സം​സ്കാ​രം സൃ​ഷ്ടി​ക്കു​ന്ന എ​ല്ലാ ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കു​വാ​നും സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക​മാ​യ വ​ള​ർ​ച്ച ഉ​റ​പ്പു​വ​രു​ത്തു​വാ​നും സ​ഹാ​നു​ഭൂ​തി​യും സ്നേ​ഹ​വും ഉ​ദ്ഘോ​ഷി​ക്കു​ന്ന ഒ​രു വ്യ​വ​സ​ഥി​തി​ക്ക് മാ​ത്ര​മേ സാ​ധ്യ​മാ​വു​ക​യു​ള്ളൂ. ഏ​ക​മാ​ന​വി​ക​ത​യും മ​നു​ഷ്യ​ത്വ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു പ​ട്ടി​ണി ര​ഹി​ത​സ​മൂ​ഹം സൃ​ഷ്ടി​ച്ച​ത് മാ​ന​വ ച​രി​ത്ര​ത്തി​ലെ മാ​യാ​ത്ത അ​ട​യാ​ള​ങ്ങ​ളാ​ണ്. ഗ​വ​ണ്‍​മെ​ന്‍റ് ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​ന പ​രി​പാ​ടി​ക​ളോ​ടൊ​പ്പം മ​ത​പ​ര​വും ധാ​ർ​മി​ക​വു​മാ​യ പി​ന്തു​ണ​യാ​ണ് കൂ​ടു​ത​ൽ ഫ​ലം ചെ​യ്യു​ക. ഭ​ക്ഷ​ണം കി​ട്ടാ​തെ വി​ഷ​മി​ക്കു​ന്ന​വ​രി​ല്ലാ​ത്ത മ​നോ​ഹ​ര​മാ​യ സ​മൂ​ഹ​മെ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള കു​തി​പ്പി​ന് ശ​ക്തി പ​ക​രു​വാ​ൻ ഇ​ത്ത​രം ദി​നാ​ച​ര​ണ​ങ്ങ​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ​സ്റ്റേ​ണ്‍ എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ ടോം ​വ​ർ​ഗീ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ക്ഷ​ണം പാ​ഴാ​ക്കാ​തൈ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​വാ​ൻ സ​മൂ​ഹം ത​യാ​റാ​വു​ക​യും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും സ്നേ​ഹ​വും ഉ​റ​പ്പു​വ​രു​ത്തു​ക​യു​മാ​ണ് ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ പ്രാ​യോ​ഗി​ക മാ​ർ​ഗ​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദോ​ഹ അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്ലാ​മി​യ ആ​ക്ടിം​ഗ് പ്രി​ൻ​സി​പ്പ​ൽ സ​ഫീ​ർ മ​ന്പാ​ട്, മീ​ഡി​യ പ്ള​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര സം​സാ​രി​ച്ചു.