എ​ലെ​യ്റ്റ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Wednesday, October 17, 2018 10:58 PM IST
ഫ​ഹാ​ഹീ​ൽ: പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം വ​ച്ചു രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ന​ട​ത്തു​ന്ന ക്യാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി "എ​ലെ​യ്റ്റ് മീ​റ്റ്' സം​ഘ​ടി​പ്പി​ച്ചു. ’ആ​കാ​ശം അ​ക​ലെ​യ​ല്ല’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 26ന് ​മം​ഗ​ഫി​ൽ ന​ട​ക്കു​ന്ന സ്റ്റു​ഡ​ൻ​സ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി എ​ലെ​യ്റ്റ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ച​ത്.

മെ​ഹ്ബൂ​ല വ​സ​ന്ത​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം ശി​ഫ അ​ൽ ജ​സീ​റ ജ​ന​റ​ൽ മാ​നേ​ജ​ർ റി​സ് വാ​ൻ അ​ബ്ദു​ൽ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ദ്ദേ​ഹം പ​രി​ഹാ​രം സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് ത​ന്നെ തു​ട​ങ്ങ​ണ​മെ​ന്നും കു​ട്ടി​ക​ളോ​ട് ഹൃ​ദ​യം തു​റ​ന്ന് സം​സാ​രി​ക്കാ​ൻ ഓ​രോ മാ​താ​പി​താ​ക്ക​ളും സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചു.

’മോ​ഡേ​ണ്‍ പാ​ര​ന്‍റിം​ഗ് ’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്ദു​ള്ള വ​ട​ക​ര പ്ര​സ​ന്‍റേഷ​ൻ അ​വ​ത​രി​പ്പി​ച്ചു. ആ​ധു​നി​ക ടെ​ക്നോ​ള​ജി യു​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ങ്ങ​നെ ഇ​ട​പെ​ട​ണ​മെ​ന്നും, എ​ങ്ങ​നെ അ​വ​രെ മാ​തൃ​കാ​പ​ര​മാ​യി വ​ള​ർ​ത്താ​മെ​ന്നും സ​ര​സ​മാ​യി അ​ദ്ദേ​ഹം ര​ക്ഷി​താ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ക​ളും ആ​ശ​ങ്ക​ക​ളും പ​ങ്കു​വ​ച്ചു. എ​ൻ​ജി. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് കൂ​ട്ടാ​യി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഐ​സി​എ​ഫ് ഫ​ഹാ​ഹീ​ൽ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ് സ​യ്യി​ദ് സൈ​ത​ല​വി സ​ഖാ​ഫി മ​ഷ്ഹൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. നൗ​ഫ​ൽ ബാ​ഖ​വി, ശി​ഹാ​ബ് വാ​ണി​യ​ന്നൂ​ർ, അ​ബ്ദു റ​ശീ​ദ് മോ​ങ്ങം, ജ​അ്ഫ​ർ ന​ട​ക്കാ​വ്, അ​ബ്ദു​ള്ള വേ​ങ്ങ​ര, സ​മീ​ർ പാ​ല​ക്കാ​ട്, റാ​ഷി​ദ് ന​രി​പ്പ​റ്റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ