എ​ൻ​ആ​ർ​കെ വെ​ൽ​ഫെ​യ​ർ ഫോ​റം ജ​ന​റ​ൽ ക​ണ്‍​വീ​ന​റും ട്ര​ഷ​റ​റും ചു​മ​ത​ല​യേ​റ്റു
Friday, October 19, 2018 10:07 PM IST
റി​യാ​ദ്: റി​യാ​ദി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ എ​ൻ​ആ​ർ​കെ വെ​ൽ​ഫെ​യ​ർ ഫോ​റം ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി നൗ​ഷാ​ദ് കോ​ർ​മ​ത്തും ട്ര​ഷ​റ​റാ​യി അ​ഡ്വ അ​നീ​ർ ബാ​ബു​വും ചു​മ​ത​ല​യേ​റ്റു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ബാ​ല​ച​ന്ദ്ര​ൻ നാ​യ​രു​ടെ​യും സ​മ​ദ് കൊ​ടി​ഞ്ഞി​യു​ടെ​യും ഒ​ഴി​വി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന എ​ൻ​ആ​ർ​കെ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​തീ​രു​മാ​ന​പ്ര​കാ​രം കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ്ര​തി​നി​ധി​യാ​യി നൗ​ഷാ​ദ് കോ​ർ​മ​ത്തും ക​ഐം​സി​സി​യു​ടെ പ്ര​തി​നി​ധി​യാ​യി അ​ഡ്വ അ​നീ​ർ ബാ​ബു​വും ചു​മ​ത​ല​യേ​റ്റ​തെ​ന്ന് എ​ൻ​ആ​ർ​കെ ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് വ​ട​ക്കേ​വി​ള അ​റി​യി​ച്ചു. കെഎംസി​സി​യു​ടെ അ​ക്ബ​ർ വെ​ങ്ങാ​ടി​നെ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​മാ​ക്കി​കൊ​ണ്ടു​ള്ള തീ​രു​മാ​ന​വും യോ​ഗം അം​ഗീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​ആ​ർ​കെ രൂ​പീ​ക​രി​ച്ച ജ​ന​കീ​യ സ​മി​തി 61 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ചു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ധി​യി​ലേ​ക്ക് കൈ​മാ​റി​യ പ്ര​വ​ർ​ത്ത​ന​ത്തെ നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗം അ​ഭി​ന​ന്ദി​ച്ചു. ജ​ന​കീ​യ സ​മി​തി ചെ​യ​ർ​മാ​ൻ നാ​സ​ർ കാ​ര​ന്തൂ​രും സ​ഹ​ഭാ​ര​വാ​ഹി​ക​ളും പ്ര​ശം​സ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.