ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ അ​റു​പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു
Friday, October 19, 2018 10:11 PM IST
കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ കു​വൈ​ത്ത് അ​റു​പ​താം വാ​ർ​ഷി​കം ഒ​രു വ​ർ​ഷം നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. 2019 ജ​നു​വ​രി മു​ത​ൽ ഒ​രു വ​ർ​ഷം നീ​ളു​ന്ന ആ​ഘോ​ഷ ഭാ​ഗ​മാ​യി സൂ​പ്പ​ർ മെ​ഗാ കാ​ർ​ണി​വ​ൽ, ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ ഫെ​യ​ർ, ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ​ൾ​ഫ് ആ​ർ​ട്ട് ഫെ​സ്റ്റ് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​നാ​ണ് സൂ​പ്പ​ർ മെ​ഗാ കാ​ർ​ണി​വ​ൽ ന​ട​ത്തു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന മെ​ഗാ കാ​ർ​ണി​വ​ൽ അ​റു​പ​താം വാ​ർ​ഷി​ക ഭാ​ഗ​മാ​യി വി​പു​ല​മാ​യി ന​ട​ത്തു​ക​യാ​ണ്. 2018ൽ ​വെ​ൽ​ഫെ​യ​ർ ഫ​ണ്ട് വ​ഴി 168 കു​ട്ടി​ക​ൾ​ക്കാ​യി 34,584 ദീ​നാ​റി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​നാ​യ​താ​യി ഐ​സി​എ​സ്കെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​ബി​നു​മോ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

2019 ഒ​ക്ടോ​ബ​ർ അ​വ​സാ​ന വാ​രം ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ​ൾ​ഫ് ആ​ർ​ട്ട് ഫെ​സ്റ്റി​ൽ വി​വി​ധ ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ അം​ഗീ​കൃ​ത ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ പ​ങ്കാ​ളി​ക​ളാ​വും. കേ​ര​ള​ത്തി​ലെ യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ നൂ​റു ഇ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന് വി​ധി​ക​ർ​ത്താ​ക്ക​ളാ​യി നാ​ട്ടി​ൽ​നി​ന്നു​ള്ള പ്ര​ഗ​ത്ഭ ക​ലാ​കാ​ര·ാ​രെ​ത്തും.

കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​രു​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പി​രി​ച്ചെ​ടു​ത്ത 21 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി​യ​താ​യി ഡോ. ​വി. ബി​നു​മോ​ൻ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ മോ​സ​സ് കു​ര്യ​ൻ മാ​ത്യൂ (ഐ​സി​എ​സ്കെ സീ​നീ​യ​ർ), അ​യ്മ​ൻ ന​യീം ഉ​സ്മാ​ൻ (ഖൈ​ത്താ​ൻ), ഇ​ർ​വി​ൻ കാ​സ്റ്റ​ലി​നോ (അ​മ്മാ​ൻ), ജ​നീ​സ അ​മി മാ​ത്യൂ​സ് (ജൂ​നി​യ​ർ), ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ വി​നു​കു​മാ​ർ നാ​യ​ർ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ