മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ബോ​ധം കേ​ര​ള​ത്തെ പു​നഃ​സൃ​ഷ്ടി​ക്കും: ഷെ​യ്ക്ക് ന​ഹ്യാ​ൻ
Friday, October 19, 2018 10:13 PM IST
അ​ബു​ദാ​ബി : ക​ഠി​നാ​ദ്ധ്വാ​നി​ക​ളാ​യ മ​ല​യാ​ളി​ക​ളു​ടെ ശ്ര​ദ്ധേ​യ​മാ​യ സം​ഘ​ബോ​ധ​ത്തി​ലൂ​ടെ ന​വ​കേ​ര​ള നി​ർ​മാ​ർ​ണം സാ​ധ്യ​മാ​ണെ​ന്ന് യു​എ​ഇ മ​ന്ത്രി ഷെ​യ്ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്യാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു​എ​ഇ​യു​ടെ വ​ള​ർ​ച്ച​യി​ൽ ഏ​റ്റ​വും നി​ർ​ണാ​യ​ക​വും ഗ​ണ്യ​വു​മാ​യ സം​ഭാ​വ​ന ന​ൽ​കി​യ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ അ​ർ​പ്പ​ണ​ബോ​ധ​വും ക​ഠി​നാ​ദ്ധ്വാ​ന​വും അ​നു​ഭ​വി​ച്ച​റി​ഞ്ഞ ജ​ന​ത​യാ​ണ് ഇ​വി​ടെ​യു​ള്ള​തെന്നും "​നി​ങ്ങ​ൾ ജീ​വി​ക്കു​ന്ന​ത് ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലാ​ണ് ' ​ഷെ​യ്ക്ക് ന​ഹ്യാ​ൻ നി​റ​ഞ്ഞ ക​ര​ഘോ​ഷ​ത്തി​നി​ടെ പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഷെ​യ്ക്ക് ന​ഹ്യാ​ൻ.

കേ​ര​ളം നേ​രി​ട്ട ദു​ര​ന്ത​ത്തി​ൽ യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളും ജ​ന​ത​യും ഒ​രു​പോ​ലെ അ​നു​ക​ന്പ നി​റ​ഞ്ഞ​വ​രാ​ണ്. സ്നേ​ഹ​വും അ​നു​ക​ന്പ​യു​മാ​ണ് സ​ഹി​ഷ്ണ​ത​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ മാ​ത്ര​മ​ല്ല ദുഃ​ഖ​ത്തി​ലും ഒ​പ്പം നി​ൽ​ക്കു​ന്ന സൗ​ഹൃ​ദ രാ​ജ്യ​മാ​യി​രി​ക്കും യു​എ​ഇ എ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം ന​വ​കേ​ര​ള നി​ർ​മ്മി​തി​യി​ലെ പ​ങ്കാ​ളി​ത്വം ഉ​റ​പ്പു​ന​ൽ​കി .

ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ.​ഇ​ള​ങ്കോ​വ​ൻ , മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് ജോ​ണ്‍ ബ്രി​ട്ടാ​സ്, നോ​ർ​ക്ക വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. യു​സ​ഫ​ലി , സ​ണ്ണി വ​ർ​ക്കി, അ​ദീ​ബ് അ​ഹ​മ്മ​ദ്, എം​ബ​സി പ്ര​തി​നി​ധി പൂ​ജ ഭ​ട്നാ​ഗ​ർ, ര​മേ​ശ് പ​ണി​ക്ക​ർ, പി ​ബാ​വാ​ഹാ​ജി ,കെ.​ബി മു​ര​ളി, ടി.​എ നാ​സ​ർ, ബീ​രാ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള