കുവൈത്ത്: "മതേതരത്വം മരണമണി മുഴങ്ങുന്നുവോ' എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സംഗമം ഒക്ടോബർ 26 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് അബാസിയ സെൻട്രൽ സ്കൂളിൽ നടക്കുപ്പെടും. സംഗമത്തിൽ ഹൈക്കോടതി മുൻ ജസ്റ്റിസ് ബി.കെമാൽ പാഷയും ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനിയും മുഖ്യാതിഥികളായിരിക്കും.
കുവൈത്ത് ഒൗക്കാഫ് പ്രിതിനിധികളും വിവിധ സംഘടന ഭാരവാഹികളും പങ്കെടുക്കും. പരിപാടിയിലേക്ക് കുവൈത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. ബഹുജന സംഗമത്തിന്റെ ഒരുക്കം പൂർത്തിയായതായി ഐഐസി കേന്ദ്ര സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. പരിപാടിയുടെ വിജയത്തിനായി വി.എ. മൊയ്തുണ്ണി ചെയർമാനും സിദ്ധീഖ് മദനി കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പ്രചരണം, സാന്പത്തികം, പ്രോഗ്രാം, വോളണ്ടിയർ, സ്റ്റേജ് ആൻറ് സൗണ്ട് തുടങ്ങി വിവിധ സബ് കമ്മിറ്റിയുടെ ചുമതല 27 അംഗങ്ങൾക്ക് വീതിച്ചു നൽകി.
യോഗത്തിൽ ഐഐസി ചെയർമാൻ വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ധീഖ് മദനി, എൻജി. അൻവർ സാദത്ത്, അബ്ദുല്‍ അസീസ് സലഫി, സയ്യിദ് അബ്ദുറഹിമാന്, മുഹമ്മദ് അരിപ്ര, യൂനുസ് സലീം, എൻജി. ഫിറോസ് ചുങ്കത്തറ, അബ്ദുല്ലത്തീഫ് പേക്കാടൻ, അയ്യൂബ് ഖാന്, മനാഫ് മാത്തോട്ടം, നജീബ് സ്വലാഹി എന്നിവർ സംസാരിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 65507714, 97228093, 97562375, 99776124
റിപ്പോർട്ട്: സലിം കോട്ടയിൽ