ഡബ്ല്യുഎംസി ബഹറിൽ പ്രൊവിൻസ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
Saturday, October 20, 2018 6:44 PM IST
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹറിൻ പ്രൊവിന്‍സ് വര്‍ഷം തോറും നടത്തി വരുന്ന ചിത്രരചനാ മത്സരത്തിന്‍റെ ഭാഗമായി "വര്‍ണം 18' എന്ന പേരില്‍ മാഹൂസ് ഗ്ളോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.

മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ നൂറിലധികം കുട്ടികൾ പങ്കെടുത്തു. പ്രൊവിന്‍സ് പ്രസിഡന്‍റ് എഫ്. എം ഫൈസല്‍ , സെക്രട്ടറി ജൃോതിഷ് പണിക്കര്‍, ട്രഷറർ ബിജു മലയില്‍, കണ്‍വീനര്‍ ശൈലജാ ദേവി, ലേഡീസ് വിംഗ് പ്രസിഡന്‍റ് ടി.ടി. വില്‍സണ്‍, ജഗത് കൃഷ്ണകുമാര്‍, ജൂലിയറ്റ് തോമസ്, ഷൈനി നിത്യന്‍, ബാലചന്ദ്രന്‍ കുന്നത്ത്, മൃദുല ബാലചന്ദ്രന്‍ ,ലീബ രാജേഷ്, ജോസ്മി ലാലു, വിജി രവി, ജസ് ലി കലാം എന്നിവര്‍ നേതൃത്വം നല്‍കി. റീന രാജീവ് ,ഷില്‍സ റിലീഷ്, ഷൈജു കന്‍പത്ത് , മണികുട്ടന്‍, രാജീവന്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

വിജയികൾക്കുള്ള സമ്മാനവിതരണവും പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ആഘോഷ പരിപാടിയില്‍ വിതരണം ചെയ്യുമെന്ന് സംഘാടര്‍ അറിയിച്ചു.