കെ ഇ എ കുവൈറ്റ് അനുശോചിച്ചു
Saturday, October 20, 2018 7:46 PM IST
കുവൈത്ത്: പി.ബി. അബ്ദുൽ റസാഖ് എംഎൽഎ യുടെ നിര്യാണത്തിൽ കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു.

സമൂഹത്തിനും അവശർക്കും വേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു അബ്ദുൾ റസാഖിന്‍റെ ജീവിതമെന്നും കാസർഗോഡിന്‍റെ വികസനത്തിൽ അബ്ദുൽ റസാഖ് എന്ന റദ്ദുച്ചയുടെ കയ്യൊപ്പുണ്ടെന്നും അനുശോചന സന്ദേശത്തിൽ പ്രസിഡന്‍റ് സത്താർ കുന്നിലും ജനറൽ സെക്രട്ടറി സലാം കളനാടും പറഞ്ഞു.

കുവൈത്ത് കെ എംസിസി അനുശോചിച്ചു

കുവൈത്ത് സിറ്റി: മുസ് ലിം ലീഗ് നേതാവ് പി.ബി.അബ്ദുൽ റസാഖ് എംഎൽഎയുടെ വിയോഗത്തിൽ കുവൈത്ത് കെ എംസിസി നാഷണൽ കമ്മിറ്റി അനുശോചിച്ചു. റദ്ദുച്ച എന്നു വിളിക്കുന്ന പി.ബി.അബ്ദുൽ റസാഖ് സാഹിബിന്‍റെ വിയോഗം മുസ് ലിം ലീഗിനും മതേതര കേരളത്തിനും തീരാ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിനു വേണ്ടി എല്ലാവരും മയ്യിത്ത് നിസ്കരിക്കണമെന്നും പ്രാർഥിക്കണമെന്നും കുവൈത്ത് കെ എംസിസി അഭ്യർഥിച്ചു.

കുവൈത്ത് കെ എംസിസി നാഷണൽ കമ്മറ്റി സംഘടിപ്പിച്ച നാല്പതാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അവസാനമായി അദ്ദേഹം കുവൈത്തിലെത്തിയതെന്ന് നേതാക്കൾ അനുസ്മരിച്ചു.