സമസ്ത ബഹ്‌റൈന്‍ അനുശോചിച്ചു
Sunday, October 21, 2018 3:49 PM IST
മനാമ: സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ഉപാധ്യക്ഷനും കാസര്‍ഗോഡ് സംയുക്ത ജമാഅത്ത് ആക്ടിംഗം പ്രസിഡണ്ടുമായിരുന്ന മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുല്‍ റസാഖിന്റെ നിര്യാണത്തില്‍ സമസ്ത ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി അനുശോചിച്ചു.

കാസര്‍ഗോഡ് ജില്ലയില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകര്‍ന്ന നല്ല ഒരു പൊതുപ്രവര്‍ത്തകനെയാണ് നാടിന് നഷ്ടമായതെന്ന് നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പരേതനു വേണ്ടി സമസ്തയുടെ എല്ലാ ഏരിയകളിലും മയ്യിത്ത് നിസ്‌കാരങ്ങള്‍ സംഘടിപ്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.