ശീതകാലത്ത് സ്‌കൂള്‍ സമയത്തിനു മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍
Sunday, October 21, 2018 5:15 PM IST
കുവൈറ്റ് സിറ്റി : ശീതകാലത്ത് സ്‌കൂള്‍ സമയത്ത് മാറ്റമുണ്ടാകില്ലെന്നു അധികൃതര്‍ അറിയിച്ചു. വേനല്‍ക്കാലത്തെന്ന പോലെ ശീതകാലത്തും രാവിലെ 7:30 നു സ്‌കൂള്‍ ആരംഭിക്കും. അതോടപ്പം ശീത കാലത്തുണ്ടാകുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യുവാനുള്ള സജ്ജീകരണങ്ങള്‍ സ്‌കൂളുകളില്‍ പൂര്‍ത്തിയായി വരുന്നതായും ഏതു സാഹചര്യത്തെ നേരിടുവാനും അതിവേഗ റെസ്‌ക്യൂ ടീമുകളെ തയാറാക്കിയതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍