ചെർക്കളം അബ്ദുള്ള , പി.ബി. അബ്ദുൽ റസാഖ് അനുസ്മരണം 26 ന്
Monday, October 22, 2018 7:17 PM IST
ദോഹ : ഖത്തർ കെ എംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രിയും മുസ് ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെർക്കളം അബ്ദുള്ളയേയും മുസ് ലിം ലീഗ് നേതാവും എംഎൽഎ യും ആയിരുന്ന പിബി അബ്ദുൽ റസാഖിനേയും അനുസ്മരിക്കുന്നു.

ഒക്ടോബർ 26 നു (വെള്ളി) ജുമാ നിസ്കാരശേഷം ദോഹയിലുള്ള എംപി ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരള സർക്കാരിന്‍റെ നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡിന്‍റെ രജിസ്ട്രേഷൻ ക്യാമ്പും പഞ്ചായത്ത് കൗൺസിൽ മീറ്റും മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കെഎംസിസി യുടെ സ്നേഹ സുരാകാശ പദ്ധതിയുടെ ബാലൻസ് അടയ്ക്കാൻ ഉള്ളവർക്ക് ഹെൽപ് ഡെസ്ക് സൗകര്യവും ഉണ്ടാ‍യിരിക്കുമെന്ന് ജനറൽ സെക്രെട്ടറി അബ്ദുൾറഹ്മാൻ എരിയാൽ അറിയിച്ചു.

നോർക്ക പ്രവാസി തിരിച്ചറിയൽ രജിസ്ട്രേഷന് ആവശ്യമുള്ള രേഖകൾ

1. പാസ്പോർട്ട് കോപ്പി സ്വയം സാക്ഷിപ്പെടുത്തിയത്
2. പാസ്പോർട്ട് സൈസ് ഫോട്ടോ 2എണ്ണം
3. പാസ്പോര്ട്ട് വീസ സ്റ്റാമ്പ് ചെയ്ത പേജ്
4. ഖത്തർ ഐഡി കോപ്പി
5. രജിസ്ട്രേഷൻ ഫീസ്