സൗജന്യ മെഡിക്കൽ ക്യാമ്പ് 26 ന്
Monday, October 22, 2018 7:29 PM IST
ദോഹ: സംസ്കൃതി വക്ര യൂണിറ്റിന്‍റേയും കിംസ് ഖത്തർ മെഡിക്കൽ സെന്‍ററിന്‍റേയും സംയുക്ത ആഭിമുഖ്യത്തിൽ, വെൽകെയർ ഫാർമസിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഒക്ടോബർ 26 ന് (വെള്ളി) രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വക്ര കിംസ് ഖത്തർ മെഡിക്കൽ സെന്‍ററിൽ നടക്കുന്ന ക്യാമ്പ് ഇന്ത്യൻ അംബാസഡർ പി കുമരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

വിദഗ്ദ്ധ ഡോക്ടർമാരുടെ സൗജന്യ സേവനം, സൗജന്യ മെഡിക്കൽ ചെക്കപ്പ്, സൗജന്യ മെഡിസിൻ, സൗജന്യ നേത്ര പരിശോധന, മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്ന വ്യക്തിക്ക് തുടർ ചികിത്സാക്കായി ഒരു മാസ കാലയളിൽ കൺസൾട്ടേഷൻ ഫീസ് ഇല്ലാതെ വിദഗ്ദ്ധ ഡോക്ടറന്മാരുടെ സേവനം ലാബ് / എക്സറെ പരിശോധനകൾക്ക് 50% ഡിസ്കൗണ്ട്,50 % മുതൽ 70 % വരെ വിലക്കിഴിവിൽ കണ്ണടകൾ, ഫ്രെയിമുകൾ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാണ്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്കാണ് സേവനങ്ങൾ ലഭിക്കുക എന്ന് സംസ്കൃതി സെക്രട്ടറി ഷംസീർ അരീക്കുളം, സംസ്കൃതി വക്ര യുണിറ്റ് സെക്രട്ടറി എസ്. പ്രദീപ് കുമാർ, കേന്ദ്ര കമ്മിറ്റി അംഗളായ ഒമർ ബാനിഷ്, രവി മണിയൂർ, സുരേഷ് കുമാർ കെ. പി, ഒ. കെ സന്തോഷ് കിംസ് ഖത്തർ മെഡിക്കൽ സെന്റർ, വക്ര, അഡ്മിനിസ്ട്രേറ്റർ പ്രിൻസ് വർഗീസ്, മാർക്കറ്റിംഗ് ഇൻചാർജ് വിനു വിൻസെന്‍റ്, വെൽകെയർ ഫാർമസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ, അഷറഫ് കെ. പി, അൽ ജാബർ ഒപ്റ്റീഷ്യൻസ് മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് അലി എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് : 3377 2317, 5528 7546, 5561 9101, 5520 6998.